Sunday, September 23rd, 2018

പാരഡിക്ക് മറുപാരഡി

        എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പാരഡി ഗാനങ്ങള്‍ പ്രചരണങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്രാവശ്യവും അതിനൊരു കുറവുമില്ല. ഇത്തവണത്തെ കടുത്ത ചൂടും നേതാക്കളുടെ അറുബോറന്‍ പ്രസംഗവും സഹിക്കാന്‍ കാണികള്‍ ഉണ്ടാവില്ലെന്ന കാഴ്ചപ്പാടില്‍ എല്ലാ പാര്‍ട്ടിക്കാരും തങ്ങള്‍ക്കാവശ്യമായ പാരഡി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നല്ല പിന്നണിവാദ്യങ്ങളോടെ മധുരമനോഹര ശബ്ദത്തില്‍ ഒരു ഗാനം കേട്ടാല്‍ എത്രനേരവും ആരും ചെവികൂര്‍പ്പിച്ചു നില്‍ക്കും. ചൂടിനെ മറക്കും. എത്ര അരാഷ്ട്രീയവാദിയായാലും ഉള്ളില്‍ സംഗീതത്തോടെങ്കിലും അല്‍പം ചായ്‌വുണ്ടാകുമല്ലോ. ഇതു മുതലാക്കുകയാണു പ്രചാരണവേദിയില്‍ പാരഡി ഗാനങ്ങളിലൂടെ … Continue reading "പാരഡിക്ക് മറുപാരഡി"

Published On:Apr 1, 2014 | 11:07 am

Election Parody Songs

 

 

 

 
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പാരഡി ഗാനങ്ങള്‍ പ്രചരണങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ഇപ്രാവശ്യവും അതിനൊരു കുറവുമില്ല. ഇത്തവണത്തെ കടുത്ത ചൂടും നേതാക്കളുടെ അറുബോറന്‍ പ്രസംഗവും സഹിക്കാന്‍ കാണികള്‍ ഉണ്ടാവില്ലെന്ന കാഴ്ചപ്പാടില്‍ എല്ലാ പാര്‍ട്ടിക്കാരും തങ്ങള്‍ക്കാവശ്യമായ പാരഡി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നല്ല പിന്നണിവാദ്യങ്ങളോടെ മധുരമനോഹര ശബ്ദത്തില്‍ ഒരു ഗാനം കേട്ടാല്‍ എത്രനേരവും ആരും ചെവികൂര്‍പ്പിച്ചു നില്‍ക്കും. ചൂടിനെ മറക്കും. എത്ര അരാഷ്ട്രീയവാദിയായാലും ഉള്ളില്‍ സംഗീതത്തോടെങ്കിലും അല്‍പം ചായ്‌വുണ്ടാകുമല്ലോ. ഇതു മുതലാക്കുകയാണു പ്രചാരണവേദിയില്‍ പാരഡി ഗാനങ്ങളിലൂടെ രാഷ്ട്രീയക്കാര്‍ പയറ്റുന്ന തന്ത്രം.
എന്നാല്‍ ഇപ്രാവശ്യത്തെ പാരഡി ഗാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണയായി പല തരത്തിലുള്ള പാരഡി ഗാനങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഇറക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അങ്ങിനെയല്ല. ഒരു മുന്നണി ഒരു പാരഡി ഇറക്കിയാല്‍ അതിനു മറു പാരഡി എന്നതാണ് പുതിയ തന്ത്രം. അതേ ഈണത്തിലാണെങ്കില്‍ പ്ലസ് പോയിന്റ്.
ഉദാഹരണത്തിന് സര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍… സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍.. എന്ന കമ്മ്യൂണിസ്റ്റ് ഗാനത്തെ യുഡിഎഫ് മനോഹരമായി മൊഴി മാറ്റം ചെയ്തു യുഡിഎഫ് പ്രചാരണവേദികളില്‍ ഉപയോഗിക്കുകയാണ്.
സര്‍വസമ്മതിദായകരെ വോട്ടുചെയ്യുവിന്‍
സംഘടിച്ചു സംഘടിച്ചു വോട്ടു ചെയ്യുവിന്‍…
കെ.സി. വേണുഗോപാലിന് വോട്ടു ചെയ്യുവിന്‍…എന്ന രീതിയിലാണ് അതിനെ മൊഴിമാറ്റിയത്.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ വിവാദം തെരഞ്ഞെടുപ്പില്‍ ചൂടുള്ള പ്രചരണ വിഷമയമാണല്ലോ? അപ്പോള്‍ അതിനെ എങ്ങിനെ പാരഡി കൈവിടും. എല്‍ഡിഎഫ് സോളാറില്‍ പിടിച്ചാണ് പാരഡി ചിട്ടപ്പെടുത്തിയത്.
കസ്തൂരി മണക്കുന്നല്ലോ…കാറ്റേ നീ വരുമ്പോള്‍.
എന്ന മലയാളികളുടെ ഈ ഗാനം ഇടതു പ്രചാരണവേദികളില്‍ മുഴങ്ങുന്നത് ഇങ്ങനെയാണ്.
സോളാര്‍ മണക്കുന്നല്ലോ മാഷേ.. നീ വരുമ്പോള്‍
ഇടതുപക്ഷക്കാര്‍ നല്‍കിയിരിക്കുന്ന മാറ്റമാണിത്. പദങ്ങള്‍ക്കുമാത്രമേ മാറ്റമുള്ളു. ഈണവും പിന്നണിവാദ്യവുമെല്ലാം പഴയ ഹിറ്റുഗാനത്തിന്റെതന്നെ.
വിപ്ലവഗാനങ്ങളുടെ പാരഡി തെരഞ്ഞെടുക്കാന്‍ യുഡിഎഫ് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നതുതന്നെ ഇടതുപക്ഷത്തെ ഉദ്ദേശിച്ചാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള ഗാനങ്ങളാണ് ഇരുകക്ഷികളുടെയും ഇഷ്ടപ്രയോഗം. മുസ്‌ലിം വോട്ട് മനസ്സില്‍കണ്ടാണ് ഇതെന്നതും വ്യക്തം. ന്യൂജനറേഷന്‍ തലമുറയെ പിടിക്കുക എന്ന ലക്ഷ്യത്തോടെ അടിപൊളി ഹിറ്റുഗാനങ്ങളെയും ഇരുപക്ഷവും പാരഡിയാക്കിയിട്ടുണ്ട്.
സ്‌പെക്ട്രം അഴിമതി, ലാവ്‌ലിന്‍ കേസ്, ടി.പി. ചന്ദ്രശേഖരന്‍ വധം, വിലക്കയറ്റം, വര്‍ഗീയത എന്നിങ്ങനെ ഒട്ടുമിക്ക സമകാലിക വിഷയങ്ങളും പാരഡിക്കു വിഷയമായിക്കഴിഞ്ഞു. കാരണം ഇവയെക്കുറിച്ച് പ്രസംഗിച്ചാല്‍ കേള്‍ക്കാനാളുണ്ടാവില്ല. എന്നാല്‍ ഈ വിഷയങ്ങളൊക്കെ മനോഹരമായ പാട്ടിന്റെ രൂപത്തില്‍ ലളിതമായി അവതരിപ്പിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. മാത്രമല്ല ഉറങ്ങിപ്പോകുന്ന സദസിനു പാരഡിയാണു മുഖ്യ ഉത്തേജക മരുന്ന്.
പാരഡി ഗാനങ്ങളെ നിസ്സാരമായല്ല തെരഞ്ഞെടുപ്പ് ആസൂത്രകര്‍ കാണുന്നത്. അതുകൊണ്ടുതന്നെ പ്രമുഖ പാര്‍ട്ടികളെല്ലാം പാരഡിഗാനങ്ങള്‍ തയാറാക്കുന്നതിനും സിഡിയിലാക്കി പ്രചാരണവേദികളിലും അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലും എത്തിക്കുന്നതിനും പ്രത്യേക വിഭാഗത്തെതന്നെ തയാറാക്കിയിട്ടുണ്ട്.
എതിരാളികളുടെ വീഴ്ചകളും പോരായ്മകളും പരമാവധി ആക്ഷേപഹാസ്യമാക്കാന്‍ ശ്രമിക്കുമ്പോഴും തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കാതിരിക്കാനും ഇവര്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുമുണ്ട്.
കേരളത്തിലെ വോട്ടെടുപ്പിന് ഇനി ഒമ്പത് ദിവസങ്ങള്‍മാത്രം അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രംഗവും കൊഴുക്കുകയാണ്.. പാരഡിയും…

 

LIVE NEWS - ONLINE

 • 1
  9 mins ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 2
  12 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 3
  13 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 4
  16 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 5
  18 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 6
  18 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 7
  18 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 8
  21 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 9
  21 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി