Tuesday, September 25th, 2018

ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം

കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ അജയ്യത തെളിയിക്കുന്നതായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷത്തിന്റെ പോലും പ്രതീക്ഷകള്‍ കടത്തിവെട്ടിക്കൊണ്ടുള്ള വിജയമാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ മുന്നണിക്ക് നല്‍കിയത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി ജെ പിയെ എതിര്‍ക്കാന്‍ മാത്രമുള്ള ശക്തി നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിനില്ലെന്ന് തെളിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി കരുത്തന്മാരുടെതാണെന്ന് യു ഡി എഫിനെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിന് ജനം നല്‍കിയ മികച്ച സമ്മാനമായി ചെങ്ങന്നൂരിലെ വിജയം. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ … Continue reading "ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം"

Published On:Jun 1, 2018 | 1:58 pm

കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ അജയ്യത തെളിയിക്കുന്നതായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷത്തിന്റെ പോലും പ്രതീക്ഷകള്‍ കടത്തിവെട്ടിക്കൊണ്ടുള്ള വിജയമാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ മുന്നണിക്ക് നല്‍കിയത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി ജെ പിയെ എതിര്‍ക്കാന്‍ മാത്രമുള്ള ശക്തി നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിനില്ലെന്ന് തെളിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുമുന്നണി കരുത്തന്മാരുടെതാണെന്ന് യു ഡി എഫിനെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിന് ജനം നല്‍കിയ മികച്ച സമ്മാനമായി ചെങ്ങന്നൂരിലെ വിജയം. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണി സര്‍ക്കാറിനനുകൂലമായിരുന്നില്ല. ക്രമസമാധാന നില മുമ്പത്തെക്കാളും തകര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചരണം ജനം ചെവിക്കൊണ്ടില്ല. കസ്റ്റഡി മരണങ്ങളും ചവുട്ടികൊലയും മുക്കിക്കൊല്ലലും രാഷ്ട്രീയ എതിരാളികളെ വകവരുത്തലുമെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനകം സംസ്ഥാന സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയ സംഭവങ്ങളായിരുന്നു. ആഭ്യന്തരവകുപ്പ് ഇത്രയേറെ പഴികേട്ട മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. എന്നിട്ടും മികച്ച വികസന നേട്ടമെന്ന പ്രചരണം ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാറിനായി. ജയാപജയങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ജാതി രാഷ്ട്രീയവും സമുദായങ്ങളെ പ്രീതിപ്പെടുത്തലും സാമൂഹ്യ പുരോഗതി ലക്ഷ്യംവെച്ചുള്ള വാഗ്ദാനങ്ങളുമൊക്കെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മണ്ഡലത്തിന്റെ പ്രത്യേകതകളും വോട്ടര്‍മാരുടെ മനോനിലയും എണ്ണവും കൃത്യമായി പഠിച്ച് ഓരോ ബൂത്തിലും ലഭിച്ചിരിക്കേണ്ട അനുകൂല വോട്ടുകള്‍ സ്വായത്തമാക്കാന്‍ ഇടത് മുന്നണിയെ പോലെ തന്ത്രം മെനയാനുള്ള പ്രാപ്തി യു ഡി എഫിനില്ലെന്ന് ചെങ്ങന്നൂര്‍ മനസ്സിലാക്കിത്തരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 67303 ഉം യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന് 46347 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളക്ക് 35,270 വോട്ടും ലഭിച്ചപ്പോള്‍ വര്‍ഷങ്ങളായി യു ഡി എഫ് കൈവശം വെച്ചിരുന്ന മണ്ഡലം ഇനിയുള്ള കാലം തങ്ങള്‍ക്ക് സ്വന്തമെന്ന് അവകാശപ്പെടാന്‍ ഇടതുമുന്നണിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇടതുമുന്നണിയിലെ കെ കെ രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിതമരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വോട്ട് ബാങ്കായ സമുദായങ്ങളെ വശത്താക്കാന്‍ രണ്ടു മുന്നണികളും ബി ജെ പിയും ആവുന്നതും ശ്രമിച്ചു. പക്ഷെ ഇടതുമുന്നണി നേട്ടം കൊയ്തു. കോണ്‍ഗ്രസ്സും ബി ജെ പിയും പുതിയ സംസ്ഥാന നേതൃത്വം കാത്തിരിക്കുകയാണ്. സംഘടനയെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വം ഇല്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് വരുന്ന മറ്റ് തെരഞ്ഞെടുപ്പുകളിലും ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും ഉപതെരഞ്ഞെടുപ്പ് ഫലം ഇവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലം ഇനിയുള്ള മൂന്ന് വര്‍ഷക്കാലം തികഞ്ഞ ഉത്തരവാദിത്വത്തോടെ ജനോപകാരപ്രദമായ വികസന പദ്ധതികളുമായി ഭദ്രമായ സാമ്പത്തികാടിത്തറയോടെ മുന്നോട്ട് പോകാനുളള മുന്നറിയിപ്പ് ഇടതുസര്‍ക്കാറിനും നല്‍കുന്നു. സമൂഹത്തിന്റെ സ്പന്ദനങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകള്‍ക്ക് ജനപിന്തുണയേറും എന്ന വസ്തുത രാഷ്ട്രീയ കക്ഷികളും ഭരണകര്‍ത്താക്കളും ഓര്‍ക്കേണ്ട സമയമാണിത്.

LIVE NEWS - ONLINE

 • 1
  4 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  6 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  7 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  10 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  11 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  13 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  13 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  13 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  14 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു