Tuesday, February 19th, 2019

ഇരുതോണിയിലും കാല് വെക്കലാകരുത്

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ബി ജെ പിക്കും ഒരുപോലെ രാഷ്ട്രീയ പ്രാധാന്യമാകുമ്പോള്‍ ഓരോ വോട്ടും വിലപ്പെട്ടതാകും. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസി(എം)ന്റെ യു ഡി എഫ് അനുകൂല നിലപാട് യു ഡി എഫിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യും. യു ഡി എഫ് അടിത്തറ ഇളകി നില്‍ക്കുന്ന സമയത്താണ് മാണിഗ്രൂപ്പിന്റെ താല്‍കാലിക പിന്തുണയെന്നതും യു ഡി എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പക്ഷെ, മുന്നണി ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ രാഷ്ട്രീയ മര്യാദ പലപ്പോഴും കാണാത്തത് ജനാധിപത്യത്തിന് ഗുണം ചെയ്യുമോയെന്നത് … Continue reading "ഇരുതോണിയിലും കാല് വെക്കലാകരുത്"

Published On:May 23, 2018 | 1:12 pm

ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ബി ജെ പിക്കും ഒരുപോലെ രാഷ്ട്രീയ പ്രാധാന്യമാകുമ്പോള്‍ ഓരോ വോട്ടും വിലപ്പെട്ടതാകും. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസി(എം)ന്റെ യു ഡി എഫ് അനുകൂല നിലപാട് യു ഡി എഫിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യും. യു ഡി എഫ് അടിത്തറ ഇളകി നില്‍ക്കുന്ന സമയത്താണ് മാണിഗ്രൂപ്പിന്റെ താല്‍കാലിക പിന്തുണയെന്നതും യു ഡി എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പക്ഷെ, മുന്നണി ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ രാഷ്ട്രീയ മര്യാദ പലപ്പോഴും കാണാത്തത് ജനാധിപത്യത്തിന് ഗുണം ചെയ്യുമോയെന്നത് കണ്ടറിയണം.
ഇന്നലെ വരെ ഒരുമിച്ച് നില്‍ക്കുകയും ഒരു സുപ്രഭാതത്തില്‍ ചെറിയ ചില പ്രശ്‌നങ്ങളുടെ പേരില്‍ മുന്നണി വിട്ടുപോവുകയും അതേ മുന്നണിയുമായി തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വീണ്ടും സഖ്യം ചേരുകയെന്നത് അണികള്‍ എങ്ങനെ കാണുന്നുവെന്നതും വലിയ ചോദ്യമാണ്. തെറ്റുകള്‍ പെട്ടെന്ന് എങ്ങനെ ശരിയായെന്ന് ചോദിച്ചാല്‍ യു ഡി എഫിനോ മാണിക്കോ ഉത്തരം പറയാന്‍ എളുപ്പമല്ല. എന്നാല്‍ രാഷ്ട്രീയമല്ലെ എന്തുമാകാം എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഇതൊന്നും ഒരു വിഷയമല്ലതാനും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നിലനിന്ന് പോകുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന നിലയിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമേറുന്നത്. ഈ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതുപക്ഷവും യു ഡി എഫും ബി ജെ പിയുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലാണ്.
സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിയുന്ന മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാവുന്ന അവസ്ഥ. ഈ സാഹചര്യം നാല് വോട്ട് കൂടുകയെന്നത് മുന്നണികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമേറിയ കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ മാണി ഗ്രൂപ്പിന്റെ പിന്തുണ രാഷ്ട്രീയ ഗുണം ചെയ്യുക യു ഡി എഫിനായിരിക്കും. മാണിയെ കൂടി കൂട്ടാന്‍ എല്‍ ഡി എഫ് പരമാവധി ശ്രമിച്ച കാര്യം ഇക്കുറി പ്രചാരണ വിഷയങ്ങളില്‍ നിറച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മോശക്കാരും നല്ലവരുമായി മാറുന്നതിന്റെ സിമ്പിള്‍ ലോജിക്ക് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനും യു ഡി എഫിന് കഴിഞ്ഞേക്കാം. രാഷ്ട്രീയ മര്യാദയോ മുന്നണി മര്യാദയോ എല്ലാം രണ്ടാമത് വരുന്ന വിഷയം മാത്രമായി മാറും. കഴിഞ്ഞ ദിവസം വരെ പരസ്പരം ചെളിവാരിയെറിഞ്ഞ ഇടതുപക്ഷവും പി സി ജോര്‍ജും ശത്രുത മറന്ന് തല്‍ക്കാലം ഒന്നിക്കാന്‍ തയ്യാറായത് ഈ സമയത്താണ്. അതുകൊണ്ട് രാഷ്ട്രീയ മര്യാദയെന്നത് രണ്ട് മുന്നണികള്‍ക്കും പറയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. ബി ജെ പിയും മാണിയെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ പരമാവധി ശ്രമിച്ചുവെന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ മര്യാദയും മുന്നണി മര്യാദയുമൊക്കെ വോട്ടര്‍മാര്‍ എങ്ങനെ കാണുന്നുവെന്നത് മനസിലാവാന്‍ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മാത്രമെ കാത്തിരിക്കേണ്ടതുള്ളൂ.

LIVE NEWS - ONLINE

 • 1
  1 hour ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 2
  5 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 3
  5 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 4
  5 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 5
  5 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 6
  5 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 7
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

 • 8
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

 • 9
  6 hours ago

  കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു