Monday, December 17th, 2018

കോണ്‍ഗ്രസിനും ബിജെപിക്കും കരുത്ത് പോര

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിച്ചുവരാന്‍ സാധിക്കുന്ന സാഹചര്യമല്ല സംസ്ഥാനങ്ങളിലുള്ളതെന്ന വ്യക്തമായ സൂചന ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിക്കൊണ്ടാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പൂര്‍ത്തിയായത്. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നേരിട്ട് പ്രചരണത്തിനിറങ്ങിയ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും സീറ്റ് നിലനിര്‍ത്താനാകാതെ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഭരണവിരുദ്ധ വികാരം കുറച്ചുകൊണ്ടുവരുന്നതിനായി ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനവും കോണ്‍ഗ്രസിന് തുണയായില്ല. ബി … Continue reading "കോണ്‍ഗ്രസിനും ബിജെപിക്കും കരുത്ത് പോര"

Published On:May 16, 2018 | 1:35 pm

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിച്ചുവരാന്‍ സാധിക്കുന്ന സാഹചര്യമല്ല സംസ്ഥാനങ്ങളിലുള്ളതെന്ന വ്യക്തമായ സൂചന ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിക്കൊണ്ടാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പൂര്‍ത്തിയായത്.
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നേരിട്ട് പ്രചരണത്തിനിറങ്ങിയ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും സീറ്റ് നിലനിര്‍ത്താനാകാതെ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഭരണവിരുദ്ധ വികാരം കുറച്ചുകൊണ്ടുവരുന്നതിനായി ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനവും കോണ്‍ഗ്രസിന് തുണയായില്ല. ബി ജെ പിയെ സംബന്ധിച്ചിടത്തോളവും ദക്ഷിണേന്ത്യയിലേക്കുള്ള തങ്ങളുടെ കടന്നുകയറ്റം പ്രാദേശിക പാര്‍ട്ടികളുമായുള്ള നീക്കുപോക്കുകളിലൂടെ മാത്രമേ നടക്കൂവെന്ന സൂചന നല്‍കുന്നു.
സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും നേരിട്ട് പ്രചരണത്തിനെത്തിയിട്ടും ലഭിക്കാത്തത് ബി ജെ പിക്ക് തിരിച്ചടി തന്നെയാണ്. 222 അംഗ നിയമസഭയില്‍ 104 സീറ്റ് ബി ജെ പിക്കും 78 സീറ്റ് കോണ്‍ഗ്രസിനും 37 സീറ്റ് ജനതാദളിനും ലഭിച്ചു. മൂന്ന് സീറ്റുകള്‍ സ്വതന്ത്രന്മാര്‍ക്കുമുണ്ട്്. ജനതാദളില്‍ നിന്നും ഏതാനും അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം കൈക്കലാക്കാനുള്ള ബി ജെ പി തന്ത്രം ഫലിക്കുമോ, അഥവാ ജനതാദളിന് പിന്തുണ നല്‍കി സര്‍ക്കാറുണ്ടാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം ഫലിക്കുമോയെന്ന് ജനം ഉറ്റുനോക്കുന്നു. എന്തായാലും കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ കുതിരക്കച്ചവടം ഉറപ്പ്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയ അനുഭവമാണ് ബി ജെ പിക്ക്. 21 സംസ്ഥാനങ്ങള്‍ കൈപിടിയിലുണ്ട്്. മണിപ്പൂരിലും ഗോവയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ ഒറ്റ കക്ഷിയായെങ്കിലും രാഷ്ട്രീയ കുതിര കച്ചവടത്തിലൂടെ ബി ജെ പി അധികാരത്തിലെത്തുകയായിരുന്നു.
കര്‍ണാടകത്തില്‍ ഈ തന്ത്രം പയറ്റാനുള്ള ബി ജെ പിയുടെ നീക്കത്തെ മറികടക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കൗതുകകരമായ ഡല്‍ഹിയിലെ ചരടുവലികളില്‍ നേട്ടം ഏത് ഭാഗത്തേക്കെന്ന് ഇന്നോ നാളെയോ അറിയാം. തൂക്കുമന്ത്രിസഭ വരുന്നതോടെ വില കുറഞ്ഞ രാഷ്ട്രീയ കളികളിലേക്ക് കര്‍ണാടക നീങ്ങുകയാണ്. ബി ജെ പിയെ നേരിടാനുള്ള കരുത്ത് നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിനില്ല എന്ന സൂചന കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്നു. പ്രാദേശിക പാര്‍ട്ടികളുമായി ധാരണയില്ലെങ്കില്‍ കേന്ദ്ര ഭരണം കൈപിടിയിലൊതുക്കാനുള്ള കോണ്‍ഗ്രസിന്റെ സ്വപ്‌നം നടപ്പിലാവാന്‍ ഏറെ പാടുപെടേണ്ടിവരുമെന്ന് സൂചനയും കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്നു. കര്‍ണാടകത്തിന് മാത്രമല്ല, ഇന്ത്യക്കും നിര്‍ണായകമാണ് കര്‍ണ്ണാടകയിലെ രാഷ്ട്രീയ ചരടുവലികള്‍.

 

LIVE NEWS - ONLINE

 • 1
  56 mins ago

  വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും: സുകുമാരന്‍ നായര്‍

 • 2
  2 hours ago

  കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി: മന്ത്രി ജലീല്‍

 • 3
  3 hours ago

  ഹര്‍ത്താല്‍ ഇനി വേണ്ട

 • 4
  4 hours ago

  മുത്തലാഖ് ക്രിമിനല്‍ കുറ്റം; ബില്‍ ലോക്‌സഭയില്‍

 • 5
  5 hours ago

  രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് അധികാരമേറ്റു

 • 6
  6 hours ago

  ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവരെ മാറ്റും: ഹൈക്കോടതി

 • 7
  7 hours ago

  ഉസ്മാന്‍ ഖ്വാജക്ക് അര്‍ധ സെഞ്ചുറി; ഓസീസ് ശക്തമായ നിലയില്‍

 • 8
  7 hours ago

  സ്‌പെഷ്യല്‍ സ്‌കൂള്‍ വാഹനം മറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്ക്

 • 9
  8 hours ago

  താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ തിരിച്ചടി: മന്ത്രി ശശീന്ദ്രന്‍