Monday, July 22nd, 2019

വാര്‍ഡനെ കൊലപ്പെടുത്തി എട്ടു സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി

          ഭോപ്പാല്‍: വാര്‍ഡനെ കൊലപ്പെടുത്തി മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികള്‍ കടന്നു കളഞ്ഞത്. ഹെഡ് കോണ്‍സ്റ്റബിള്‍ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്. സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാര്‍പ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്റെ കൂറ്റന്‍ മതിലില്‍ കയറിയാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ദീപാവലി ആഘോഷത്തില്‍ ഭോപ്പാല്‍ നഗരം മുങ്ങിയ ദിവസമാണ് … Continue reading "വാര്‍ഡനെ കൊലപ്പെടുത്തി എട്ടു സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി"

Published On:Oct 31, 2016 | 9:34 am

 

bhopal-jail-full

 

 

 

 
ഭോപ്പാല്‍: വാര്‍ഡനെ കൊലപ്പെടുത്തി മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികള്‍ കടന്നു കളഞ്ഞത്. ഹെഡ് കോണ്‍സ്റ്റബിള്‍ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്.
സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാര്‍പ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്റെ കൂറ്റന്‍ മതിലില്‍ കയറിയാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ദീപാവലി ആഘോഷത്തില്‍ ഭോപ്പാല്‍ നഗരം മുങ്ങിയ ദിവസമാണ് തടവുകാര്‍ രക്ഷപ്പെടാന്‍ തെരഞ്ഞെടുത്തത്.
കഴുത്തില്‍ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും കൊണ്ടുള്ള മുറിവാണ് ഗാര്‍ഡിന്റെ മരണത്തിന് കാരണമെന്ന് ഡി.ഐ.ജി പറഞ്ഞു. കടന്നു കളഞ്ഞ തടവുകാരെ പിടികൂടാന്‍ പോലീസും ജയില്‍ അധികൃതരും സംയുക്ത അന്വേഷണം ആരംഭിച്ചു. തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് അറിയിച്ചു.
2013ല്‍ ഏഴു സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയിരുന്നു. ഭോപ്പാലില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെ ഖാന്ദ്വ ജയിലിലായിരുന്നു സംഭവം. കുളിമുറിയുടെ ഭിത്തി തകര്‍ത്തായിരുന്നു ഇത്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ 1977 ഏപ്രിലില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് സിമി. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    28 mins ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    1 hour ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    1 hour ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    2 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    2 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    3 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    4 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    4 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു