Thursday, June 20th, 2019

സംസ്ഥാനത്ത് എട്ടു മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും

    സംസ്ഥാനത്ത് എട്ടു മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. കാസര്‍േേകാട്, തിരുവനന്തപുരം, വയനാട്, മഞ്ചേരി, ഹരിപ്പാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലാണു പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കു നടപടിക്രമങ്ങള്‍ തുടങ്ങിയത്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊരട്ടി പഞ്ചായത്തില്‍ ഗാന്ധിഗ്രാം ഗവ. ത്വക്‌രോഗ ആശുപത്രി കെട്ടിടത്തിന്റെ ഒ. പി ബ്ലോക്ക് … Continue reading "സംസ്ഥാനത്ത് എട്ടു മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും"

Published On:Nov 25, 2013 | 11:44 am

VS Sivakumar Full

 

 
സംസ്ഥാനത്ത് എട്ടു മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. കാസര്‍േേകാട്, തിരുവനന്തപുരം, വയനാട്, മഞ്ചേരി, ഹരിപ്പാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലാണു പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കു നടപടിക്രമങ്ങള്‍ തുടങ്ങിയത്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്. കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊരട്ടി പഞ്ചായത്തില്‍ ഗാന്ധിഗ്രാം ഗവ. ത്വക്‌രോഗ ആശുപത്രി കെട്ടിടത്തിന്റെ ഒ. പി ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യവേ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തു ബധിരരെയും മൂകരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. ജില്ലയില്‍ ആവശ്യത്തിനു കാരുണ്യ മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങും. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍വഴി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിനു മരുന്നുകള്‍ സജ്ജീകരിക്കും. ഗാന്ധിഗ്രാം ഗവ.ത്വക്‌രോഗ ആശുപത്രിയുടെ 30 ലക്ഷം രൂപ ചെലവാക്കി നിര്‍മിക്കുന്ന ഒബ്‌സര്‍വേഷന്‍ വാര്‍ഡ് ഉടന്‍ പൂര്‍ത്തിയാക്കും. 45 ലക്ഷത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ആശുപത്രിയുടെ 110 ഏക്കറോളം വരുന്ന സ്ഥലം പ്രയോജനപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന