Saturday, August 24th, 2019

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് പെരുന്നാള്‍

ഇവിടങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ മാസപ്പിറവി ദൃശ്യമായി.

Published On:Jun 4, 2019 | 9:08 am

അബുദാബി: ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍,ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാള്‍.
ഇവിടങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ മാസപ്പിറവി ദൃശ്യമായി. രാത്രിയോടെ വിവിധ മതകാര്യ വകുപ്പുകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തില്‍ തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാതായതോടെ ഇന്ന് റംസാന്‍ 30 പൂര്‍ത്തിയാക്കുകയും ബുധനാഴ്ച ശവ്വാല്‍ ഒന്നായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.
നിര്‍ബന്ധിത ദാനമായ ‘ഫിത്തര്‍ സക്കാത്ത് ‘ നല്‍കിയും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിയുമൊക്കെയാണ് റംസാന്റെ അവസാന ദിനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ആചരിച്ചത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    6 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    12 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    12 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    12 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍