Monday, January 21st, 2019

പ്രാതലിന് മുട്ടവെള്ള..ദിവസവും ശീലമാക്കാം…

2 മുട്ടവെള്ള വച്ച് പ്രാതലിന് കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരവുമാണ്

Published On:Jan 9, 2018 | 8:46 am

മുട്ട നല്ലൊരു സമീകൃതാഹാരമാണ്. ധാരാളം പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒന്നാണിത്. ശരീരത്തിന്റെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നതാണ് മുട്ട. നിരവധി പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മുട്ടയിലുള്ള പോഷകമായ കോളിന്‍ നാഡീവ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന പ്രശ്ങ്ങളുടെ തീവ്രത കുറയ്ക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ പലരും മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. കൊളസ്‌ട്രോള്‍ വരുമെന്നതാണ് കാരണം. എന്നാല്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് ഒരുപാട് ഗുണം ചെയ്യുന്നതാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും മുട്ടയിടെ വെള്ള കഴിക്കാവുന്നതാണ്. 2 മുട്ടവെള്ള വച്ച് പ്രാതലിന് കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരവുമാണ്.
മുട്ടവെള്ളയില്‍ റൈബോഫ്ളേവിന്‍ എന്നൊരു ഘടകമുണ്ട്. ഇത് വൈറ്റമിന്‍ ബി2 എന്ന പേരിലും അറിയപ്പെടുന്നു. ഇത് തിമിരം, മൈഗ്രേന്‍ തുടങ്ങിയ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. എല്ലുകളുടെ ബലത്തിനും എല്ലുതേയ്മാനം പോലുള്ള അവസ്ഥകള്‍ക്കും ഏറെ ഗുണകരമാണ് മുട്ട വെള്ള. കാല്‍സ്യം സമ്പുഷ്ടമായ ഇതില്‍ വൈറ്റമിന്‍ ഡിയും ധാരാളമുണ്ട്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുട്ടവെള്ള. ഇതിലെ പ്രോട്ടീനാണ് ഈ ഗുണം നല്‍കുന്നത്. വയര്‍ നിറയും, വിശപ്പു കുറയ്ക്കും. കൊഴുപ്പില്ലാത്തതുകൊണ്ട് തടി കൂടുകയുമില്ല.
ശരീരത്തിന് ഊര്‍ജം നല്‍കാനും ക്ഷീണമകറ്റാനും രാവിലെ പ്രാതതലിനൊപ്പം മുട്ട വെള്ള കഴിയ്ക്കുന്നത് ഏറെ ഗുണകരമവുമാണ്. മുട്ടവെള്ളയില്‍ കോളീന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ടോക്സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഇത് സഹായിക്കും. മുട്ടവെള്ളയില്‍ പൊട്ടാസ്യമടങ്ങിയിട്ടുണ്ട്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ അത്യാവശ്യമാണ്. ഇതുകൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

LIVE NEWS - ONLINE

  • 1
    24 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    38 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം