Friday, September 21st, 2018

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച രാജ്യപുരോഗതിയില്‍ നിര്‍ണായകം: ശശി തരൂര്‍

കാസര്‍കോട്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ച രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക ഘടകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ഈ മേഖലയിലാണെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണവിജയം കൈവരിച്ച രാജ്യത്തെ രണ്ടാമത്തെ ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ്. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മറ്റു സംസ്ഥാനങ്ങള്‍ ഉയര്‍ച്ച കൈവരിച്ചെങ്കിലും പലപ്പോഴും പത്താംക്ലാസിലെത്തുമ്പോഴേക്കും ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠനം പാതിവഴി അവസാനിപ്പിച്ചിരിക്കും. എന്നാല്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പഠനത്തിനിടെയുള്ള കൊഴിഞ്ഞുപോക്ക് … Continue reading "പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച രാജ്യപുരോഗതിയില്‍ നിര്‍ണായകം: ശശി തരൂര്‍"

Published On:Oct 7, 2013 | 5:36 pm

കാസര്‍കോട്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തുണ്ടായ വളര്‍ച്ച രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക ഘടകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ഈ മേഖലയിലാണെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് സമ്പൂര്‍ണവിജയം കൈവരിച്ച രാജ്യത്തെ രണ്ടാമത്തെ ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളം ഇക്കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ്. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മറ്റു സംസ്ഥാനങ്ങള്‍ ഉയര്‍ച്ച കൈവരിച്ചെങ്കിലും പലപ്പോഴും പത്താംക്ലാസിലെത്തുമ്പോഴേക്കും ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠനം പാതിവഴി അവസാനിപ്പിച്ചിരിക്കും. എന്നാല്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പഠനത്തിനിടെയുള്ള കൊഴിഞ്ഞുപോക്ക് കുറവാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയത്തിന് അതീതമായി കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ സമഗ്രവിദ്യാഭ്യാസ പുരോഗതിക്ക് ഇതു വഴിയൊരുക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ പി. കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    45 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    2 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    3 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    5 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച