Sunday, November 18th, 2018

വിദ്യാഭ്യാസ ബോര്‍ഡുകളെ ഏകീകരിക്കുന്നു

        വിദ്യാഭ്യാസ ബോര്‍ഡുകളെ ഏകോപിപ്പിച്ച് പാഠ്യപദ്ധതി, ചോദ്യപേപ്പറുകള്‍ തുടങ്ങിയവ ഏകീകരിക്കുന്നു. ഇതിന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം വിവിധ ബോര്‍ഡുകളെ ഉള്‍പ്പെടുത്തി ഇന്റര്‍ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപിന് രൂപം നല്‍കി. ഗുജറാത്ത്, കേരളം, തെലങ്കാന, ഛത്തിസ്ഗഢ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ബോര്‍ഡുകളെയും സി.ബി.എസ്.ഇ, സി.ഐ.എസ്.ഇ എന്നിവയെയും ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം സമിതി രൂപവത്കരിച്ചത്. വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലായതിനാല്‍ കേന്ദ്ര നയങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. പൊതുവായ വിഷയങ്ങളുടെ കരിക്കുലം ഏകീകരിക്കുക, അടുത്ത അധ്യയനവര്‍ഷം മുതല്‍ … Continue reading "വിദ്യാഭ്യാസ ബോര്‍ഡുകളെ ഏകീകരിക്കുന്നു"

Published On:Jun 14, 2017 | 9:16 am

Exam

 

 

 

 
വിദ്യാഭ്യാസ ബോര്‍ഡുകളെ ഏകോപിപ്പിച്ച് പാഠ്യപദ്ധതി, ചോദ്യപേപ്പറുകള്‍ തുടങ്ങിയവ ഏകീകരിക്കുന്നു. ഇതിന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം വിവിധ ബോര്‍ഡുകളെ ഉള്‍പ്പെടുത്തി ഇന്റര്‍ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപിന് രൂപം നല്‍കി.
ഗുജറാത്ത്, കേരളം, തെലങ്കാന, ഛത്തിസ്ഗഢ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ബോര്‍ഡുകളെയും സി.ബി.എസ്.ഇ, സി.ഐ.എസ്.ഇ എന്നിവയെയും ഉള്‍പ്പെടുത്തിയാണ് മന്ത്രാലയം സമിതി രൂപവത്കരിച്ചത്. വിവിധ ബോര്‍ഡുകള്‍ക്ക് കീഴിലായതിനാല്‍ കേന്ദ്ര നയങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
പൊതുവായ വിഷയങ്ങളുടെ കരിക്കുലം ഏകീകരിക്കുക, അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ മോഡറേഷന്‍ നയം കൊണ്ടുവരുക, പാസ് മാര്‍ക്ക് നല്‍കുന്നത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിശോധിക്കുക, സംസ്ഥാന ബോര്‍ഡുകളുടെയും സി.ബി.എസ്.ഇയുടേയും ചോദ്യപേപ്പറുകള്‍ ഏകീകരിക്കുകയും വിലയിരുത്തുകയും ചെയ്യുക.
പുതിയ സമിതിയുടെ രൂപവത്കരണത്തിന് മന്ത്രാലയം പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് മോഡറേഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. ബോര്‍ഡുകള്‍ മോഡറേഷന്‍ നല്‍കുന്നതും ചോദ്യപേപ്പറുകളുടെ രീതിയും വ്യത്യസ്തമാണ്. വിദ്യാര്‍ഥികളുടെ ഫലത്തില്‍ ഇത് പ്രതിഫലിച്ചതായും നീതീകരിക്കാന്‍ പറ്റാത്തണണെന്നും ഇന്റര്‍േബാര്‍ഡ് പ്രവര്‍ത്തക സമിതി അംഗം പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയതശേഷമേ സമിതി നിലപാട് എടുക്കൂവെന്നും സമിതി അംഗം വ്യക്തമാക്കി. ഈവര്‍ഷംമുതല്‍ സി.ബി.എസ്.ഇ 12ാം ക്ലാസില്‍ മോഡറേഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി ഹൈകോടതി വിധി സ്‌റ്റേ ചെയ്തതിനാല്‍ സി.ബി.എസ്.ഇക്ക് ഈ വര്‍ഷം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

LIVE NEWS - ONLINE

  • 1
    29 mins ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 2
    51 mins ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 3
    14 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 4
    15 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 5
    19 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 6
    23 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 7
    24 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 8
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 9
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം