Friday, January 18th, 2019

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തുന്നവരെ പുറത്താക്കണം

പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

Published On:Oct 13, 2017 | 10:18 am

കൊച്ചി: വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നതെന്നും മറിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും ഹൈക്കോടതി. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി വിദ്യാര്‍ഥികളുടെ ധര്‍ണ, സത്യഗ്രഹം, പട്ടിണി സമരം എന്നിവയെ രൂക്ഷമായി വിമര്‍ശിച്ചത്.
ജനാധിപത്യ സമരത്തില്‍ ഇത്തരം സമരമുറകള്‍ക്ക് സ്ഥാനമില്ല. രാഷ്ട്രീയ പ്രവര്‍ത്തനവും രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം. കോളജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പോലീസ് ശ്രദ്ധിക്കണം. കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാമ്പസില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    4 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    4 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല