Monday, September 24th, 2018

വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍ക്കായി ‘രക്ഷക്’

        സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രക്ഷക് പദ്ധതി ഒരുങ്ങുന്നു. പോലീസ് വനിതാ സെല്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ഓയിസ്‌ക ഇന്റര്‍നാഷനല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. സ്‌കൂളില്‍ നിന്ന് പഠനംപൂര്‍ത്തിയാക്കാതെ കൊഴിയുന്നവരില്‍ ഭൂരിഭാഗവും സാമൂഹിക തിന്മകളിലേക്ക് തിരിയുകയും മദ്യം, മയക്കുമരുന്ന് ഉപഭോഗത്തിനടിമകളാവുകയും ചെയ്യുന്നുണ്ട്. ഇവര്‍ കുറ്റകൃത്യങ്ങളിലേക്കും വഴിമാറുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവരുടെ ജീവിത പ്രശ്‌നങ്ങളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനും പഠനം തുടര്‍ന്ന് ജീവിത വിജയം കൈവരിക്കാനും സഹായിക്കുക … Continue reading "വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍ക്കായി ‘രക്ഷക്’"

Published On:Nov 16, 2013 | 12:51 pm

Education Full

 

 

 

 

സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രക്ഷക് പദ്ധതി ഒരുങ്ങുന്നു. പോലീസ് വനിതാ സെല്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ഓയിസ്‌ക ഇന്റര്‍നാഷനല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. സ്‌കൂളില്‍ നിന്ന് പഠനംപൂര്‍ത്തിയാക്കാതെ കൊഴിയുന്നവരില്‍ ഭൂരിഭാഗവും സാമൂഹിക തിന്മകളിലേക്ക് തിരിയുകയും മദ്യം, മയക്കുമരുന്ന് ഉപഭോഗത്തിനടിമകളാവുകയും ചെയ്യുന്നുണ്ട്. ഇവര്‍ കുറ്റകൃത്യങ്ങളിലേക്കും വഴിമാറുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവരുടെ ജീവിത പ്രശ്‌നങ്ങളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനും പഠനം തുടര്‍ന്ന് ജീവിത വിജയം കൈവരിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ പാലക്കാട് നഗരത്തിലെ സ്‌കൂളുകളിലും രണ്ടാംഘട്ടത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതിയുടെ സേവനം ലഭ്യമാക്കും. പ്രധാനധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ യോഗം വിളിച്ച് കൊഴിഞ്ഞുപോയ കുട്ടികളുടെ വിവരം ശേഖരിക്കും. പഠനം തുടരാനാകാത്ത കുട്ടികളെ കണ്ടെത്തി കൗണ്‍സിലിംഗും നടത്തും. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി പഠനം ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് പരിഹാരം കാണാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും പദ്ധതിയുണ്ട്. പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    14 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    15 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    16 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു