Sunday, July 21st, 2019

വായ്പാനിഷേധം;വിദ്യാര്‍ഥിനികള്‍ ബാങ്ക് ഉപരോധിച്ചു

കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധത്തിനെതിരെ വിദ്യാര്‍ഥിനികള്‍ എസ്.ബി.ടി ശാഖ ഉപരോധിച്ചു. പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. തമിഴ്‌നാട് ദിണ്ഡിക്കല്‍ എന്‍ജിനീയറിംഗ് കോളജിലെ നാലു വിദ്യാര്‍ഥികളുടെ പഠനം വായ്പ ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 10 ഓടെ ഇരുപത്തിയഞ്ചില്‍പരം വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രവേശന സമയത്ത് വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ തുക അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് കോളജില്‍ പ്രവേശിച്ചു. പിന്നീട് നിരവധി തവണ മാതാപിതാക്കളും കുട്ടികളും ബാങ്കിനെ … Continue reading "വായ്പാനിഷേധം;വിദ്യാര്‍ഥിനികള്‍ ബാങ്ക് ഉപരോധിച്ചു"

Published On:Aug 14, 2013 | 5:04 pm

കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധത്തിനെതിരെ വിദ്യാര്‍ഥിനികള്‍ എസ്.ബി.ടി ശാഖ ഉപരോധിച്ചു. പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. തമിഴ്‌നാട് ദിണ്ഡിക്കല്‍ എന്‍ജിനീയറിംഗ് കോളജിലെ നാലു വിദ്യാര്‍ഥികളുടെ പഠനം വായ്പ ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 10 ഓടെ ഇരുപത്തിയഞ്ചില്‍പരം വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി എത്തിയത്. പ്രവേശന സമയത്ത് വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ തുക അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് കോളജില്‍ പ്രവേശിച്ചു. പിന്നീട് നിരവധി തവണ മാതാപിതാക്കളും കുട്ടികളും ബാങ്കിനെ സമീപിച്ചപ്പോള്‍ വായ്പ നല്‍കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, എം.പി., കലക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതോടെ വായ്പ അനുവദിക്കണമെന്ന് ബാങ്കിനു നിര്‍ദേശം ലഭിച്ചു.

LIVE NEWS - ONLINE

  • 1
    10 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    24 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    24 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു