സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്കി. പ്രധാന അധ്യാപികക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്കി. പ്രധാന അധ്യാപികക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.
കലക്ടറുടെ നിര്‍ദ്ദേശം മറികടന്ന് ആര് എസ് എസ് നേതാവ് മോഹന്‍ ഭാഗവത് സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പാലക്കാട് മൂത്താന്തറ കര്‍ണകിയമ്മന്‍ സ്കൂളിനെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്കി. സ്കൂള്‍ പ്രധാന അധ്യാപികക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്വമേധയോ പരാതിയുടെ അടിസ്ഥാനത്തിലോ കേസെടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്നാണ് സൂചന. പാലക്കാട്:
അതേസമയം, നടപടികള്‍ മുന്നില്‍ കണ്ട് ഇത് മറികടക്കാനുള്ള ശ്രമം സ്കൂള്‍ അധികൃതര്‍ തുടങ്ങിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് താല്‍ക്കാലികമായി നിര്‍മിച്ച കൊടിമരത്തിലാണെന്ന വിശദീകരണം നല്‍കാനാണ് നീക്കം. സ്കൂളിലെ പ്രധാന കൊടിമരത്തില്‍ സാധാരണ പോലെ പതാക ഉയര്‍ത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തേക്ക് കടക്കാന്‍ അനുവദിക്കുന്നില്ലെന്നും ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
എയ്ഡഡ് സ്കൂളില്‍ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടഞ്ഞുകൊണ്ട് പാലക്കാട് ജില്ലാ കലക്ടര്‍ നേരത്തെ സ്കൂള്‍ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവിക്കും ആര് എസ് എസ് നേതൃത്വത്തിനും കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് മോഹന്‍ ഭാഗവത് സ്കൂളിലെത്തി പതാക ഉയര്‍ത്തിയതാണ് വിവാദമായത്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി സ്കൂള്‍ മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അവകാശമുണ്ട്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന, ദേശീയതക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ അഖിലേന്ത്യാ നേതാവാണ് മോഹന്‍ ഭാഗവത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം പതാക ഉയര്‍ത്തിയതില്‍ യാതൊരു തെറ്റുമില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗമായ കൈലാസമണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.