Monday, November 19th, 2018

പൊതുവിദ്യാലയങ്ങളില്‍ പഠനം പാടില്ല, ട്യൂഷന്‍ സെന്ററുകള്‍ക്ക് എന്തുമാകാം

        സ്വന്തം ലേഖകന്‍ കണ്ണൂര്‍: മധ്യവേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും പണം കൊള്ളയടിക്കാനുള്ള വഴിയൊരുക്കിയതായി ആക്ഷേപം. വെള്ളത്തിന്റെ ലഭ്യതക്കുറവും കടുത്ത ചൂടുമെല്ലാം മുന്‍നിര്‍ത്തിയാണ് അവധിക്കാലത്തെ അധ്യയനത്തിന് സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. എന്നാല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സെന്ററുകളിലും ട്യൂഷന്‍ സെന്ററുകളിലും നിര്‍ബാധം ക്ലാസുകള്‍ നടക്കുകയാണ്. ജലക്ഷാമം ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളം ഉണ്ടാകില്ലെന്നും കുടിക്കാന്‍ ആവശ്യമായ വെള്ളം … Continue reading "പൊതുവിദ്യാലയങ്ങളില്‍ പഠനം പാടില്ല, ട്യൂഷന്‍ സെന്ററുകള്‍ക്ക് എന്തുമാകാം"

Published On:May 18, 2017 | 1:59 pm

Class Room Photo Cartoon Full

 

 

 

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍: മധ്യവേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും പണം കൊള്ളയടിക്കാനുള്ള വഴിയൊരുക്കിയതായി ആക്ഷേപം.
വെള്ളത്തിന്റെ ലഭ്യതക്കുറവും കടുത്ത ചൂടുമെല്ലാം മുന്‍നിര്‍ത്തിയാണ് അവധിക്കാലത്തെ അധ്യയനത്തിന് സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. എന്നാല്‍ എഞ്ചിനീയറിംഗ്, മെഡിക്കല്‍ സെന്ററുകളിലും ട്യൂഷന്‍ സെന്ററുകളിലും നിര്‍ബാധം ക്ലാസുകള്‍ നടക്കുകയാണ്.
ജലക്ഷാമം ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളം ഉണ്ടാകില്ലെന്നും കുടിക്കാന്‍ ആവശ്യമായ വെള്ളം കിട്ടില്ലെന്നുമുള്ള ആശങ്കകളും മറ്റുമാണ് ക്ലാസ് വിലക്കിന് സര്‍ക്കാറിനെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ മികച്ച സ്‌കൂളുകളിലെല്ലാം തന്നെ ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളും കിണറുകളുമുണ്ട്.
പല ട്യൂഷന്‍ സെന്ററുകളിലും എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളിലും ഒന്നോ രണ്ടോ ടോയ്‌ലറ്റുകള്‍ മാത്രമാണുള്ളത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തുന്ന ഇത്തരം സ്ഥാപനങ്ങളിലാകട്ടെ സര്‍ക്കാറിന്റെ പരിശോധനകളും നടക്കാറില്ല.
അവധിക്കാലം കുട്ടികള്‍ക്ക് കളിച്ച് നടക്കാനുള്ളതാണെന്ന വാദമാണെങ്കില്‍ ഭൂരിഭാഗം കുട്ടികളും ട്യൂഷന്‍ സെന്ററുകളിലാണുള്ളത്. സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ ട്യൂഷന്‍ സെന്ററുകളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ച് കഴിഞ്ഞു. എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും തുടങ്ങിക്കഴിഞ്ഞു.
സാധാരണ നിലയില്‍ സ്‌കൂളുകളില്‍ മെയ്മാസം സ്‌പെഷ്യല്‍ ക്ലാസുകള്‍ എടുക്കാറുണ്ട്്. പ്രത്യേകിച്ച് പത്താംതരത്തിനും പ്ലസ്ടുവിനും. എന്നാല്‍ സര്‍ക്കാര്‍ വിലക്കുള്ളതിനാല്‍ ക്ലാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പാഠഭാഗങ്ങള്‍ പലപ്പോഴും തീര്‍ക്കുന്നത് സ്‌പെഷ്യല്‍ ക്ലാസുകള്‍ വെച്ചാണ്. വിദ്യാര്‍ത്ഥി സമരങ്ങളും ഹര്‍ത്താലുകളും മറ്റ് പ്രാദേശിക അവധികളുമായി അധ്യയന ദിവസം ഒരുപാട് നഷ്ടപ്പെടാറുണ്ട്്. ചില സ്‌കൂളുകളിലാവട്ടെ സ്ഥിരം അധ്യാപകരും ഉണ്ടാകില്ല. താല്‍ക്കാലിക അധ്യാപകരെ വെച്ചാണ് ക്ലാസെടുപ്പിക്കുന്നത്. ഇത്തരം സ്ഥലത്തെല്ലാം മെയ് മാസം മുതല്‍ സ്‌പെഷ്യല്‍ ക്ലാസ് എടുത്താണ് പാഠഭാഗങ്ങള്‍ തീര്‍ക്കുന്നത്. ഇത്തരം സ്‌കൂളുകളെയാണ് സര്‍ക്കാര്‍ ഉത്തരവ് കൂടുതലായും ബാധിച്ചത്. ഇത് രക്ഷിതാക്കളിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്്. സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ ഇല്ലാത്തതിനാല്‍ ട്യൂഷന് പോയ വിദ്യാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലെത്തുകയും തങ്ങളുടെ കുട്ടികള്‍ പിന്തള്ളപ്പെട്ടുപോകുകയും ചെയ്യുമെന്നതാണ് പാവപ്പെട്ട രക്ഷിതാക്കളുടെ ആശങ്ക. ഇതുകാരണം പലരും ഇല്ലാത്ത പൈസ ഉണ്ടാക്കി തങ്ങളുടെ മക്കളെ ട്യൂഷന് അയക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
സ്‌കൂളുകളില്‍ ക്ലാസ് ഇല്ലാത്തതിനാല്‍ ചില അധ്യാപകര്‍ക്ക് ‘ലോട്ടറി’ അടിച്ചതുപോലെയാണ്. ഇവരില്‍ പലരും സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുത്ത് പണം സമ്പാദിക്കുകയാണ്. ചില അധ്യാപകര്‍ സ്വന്തമായി ട്യൂഷന്‍ സെന്ററുകളും എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളും നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുന്നുണ്ട്്. അവധിക്കാലത്തെ ക്ലാസ് വിലക്ക് ഇത്തരക്കാര്‍ക്കാണ് അനുഗ്രഹമായി മാറിയത്.
സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് സ്വസ്ഥമായി ഇരിക്കാതെ അവധിക്കാലത്ത് കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് കൂടി പരിശോധിക്കാന്‍ അധിതര്‍ തയ്യാറാകണമെന്ന ആവശ്യം ഉയരുകയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    7 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’