Friday, November 24th, 2017

കണ്ണൂരില്‍ സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം

ആദിവാസി മേഖലയുടെ സമ്പൂര്‍ണ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം നീളുന്ന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

Published On:Sep 8, 2017 | 3:14 pm

കണ്ണൂര്‍: ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വഹിച്ചു. ആദിവാസി മേഖലയുടെ സമ്പൂര്‍ണ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ടാണ് രണ്ടുവര്‍ഷം നീളുന്ന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ കമ്മറ്റികള്‍ വഴിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മുന്നൂറിലധികം കോളനികളില്‍ നിന്നായി 5000ത്തോളം പേരെയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. ആറുബ്ലോക്കുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. കോളനിയിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും സമീപത്തെ സ്‌കൂളൂകളിലും ക്ലാസുകള്‍ നടത്തും.
ആദിവാസി കോളനികളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. മേയര്‍ ഇ പി ലത മുഖ്യാതിഥിയായി. മുന്‍ പി എസ് സി അംഗം പി മോഹന്‍ദാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ ഷാജു ജോണ്‍,, കെ ശോഭ, അജിത്ത് മാട്ടൂല്‍, ടി ടി റംല, കെ വി സജീവന്‍, ഇ കെ പത്മനാഭന്‍, ആര്‍ സുര്‍ജിത്ത്, സി വസന്ത, കെ വി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    7 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    15 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    38 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    43 mins ago

    നാഗപൂര്‍ ടെസ്റ്റ്; ലങ്ക 77/3

  • 5
    47 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍