Monday, July 22nd, 2019

വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍

      സ്‌കൂള്‍വിദ്യാഭ്യാസസമ്പ്രദായം അടിമുടിമാറ്റുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപമായി. അക്കാദമികമാറ്റത്തോടൊപ്പം ഭൗതികാന്തരീക്ഷവും മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങള്‍ പുതിയ സമ്പ്രദായത്തിലാവും. അധ്യാപകകേന്ദ്രീകൃത അധ്യയനത്തിന് പകരം വിദ്യാര്‍ഥികേന്ദ്രീകൃത സമ്പ്രദായമാണ് പരിഷ്‌കരണത്തിന്റെ അടിസ്ഥാനകാഴ്ചപ്പാട്. പാഠ്യപദ്ധതിപരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിക്കും. നിലവിലുള്ള പാഠപുസ്തകങ്ങള്‍ കണ്ണടച്ച് മാറ്റുകയെന്നതിനപ്പുറം വിദ്യാര്‍ഥികേന്ദ്രീകൃതമായി അവയെ പരിഷ്‌കരിക്കും. ഇതിനായി ചിലപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വേണ്ടിവരും. എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളിലാകും മാറ്റം. ഒന്നരലക്ഷം അധ്യാപകര്‍ക്ക് വര്‍ഷം പത്തുദിവസം വീതം പരിശീലനം നല്‍കും. ഐ.ടി.യിലധിഷ്ഠിതമായി അധ്യാപനം നടത്താനുള്ള … Continue reading "വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍"

Published On:Jan 9, 2017 | 11:26 am

Education Full

 

 

 
സ്‌കൂള്‍വിദ്യാഭ്യാസസമ്പ്രദായം അടിമുടിമാറ്റുന്നതിനുള്ള പദ്ധതിക്ക് അന്തിമരൂപമായി. അക്കാദമികമാറ്റത്തോടൊപ്പം ഭൗതികാന്തരീക്ഷവും മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ പൊതുവിദ്യാലയങ്ങള്‍ പുതിയ സമ്പ്രദായത്തിലാവും.
അധ്യാപകകേന്ദ്രീകൃത അധ്യയനത്തിന് പകരം വിദ്യാര്‍ഥികേന്ദ്രീകൃത സമ്പ്രദായമാണ് പരിഷ്‌കരണത്തിന്റെ അടിസ്ഥാനകാഴ്ചപ്പാട്. പാഠ്യപദ്ധതിപരിഷ്‌കരണത്തിനായി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിക്കും. നിലവിലുള്ള പാഠപുസ്തകങ്ങള്‍ കണ്ണടച്ച് മാറ്റുകയെന്നതിനപ്പുറം വിദ്യാര്‍ഥികേന്ദ്രീകൃതമായി അവയെ പരിഷ്‌കരിക്കും.
ഇതിനായി ചിലപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വേണ്ടിവരും. എന്‍.സി.ഇ.ആര്‍.ടി. നിര്‍ദേശിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളിലാകും മാറ്റം.
ഒന്നരലക്ഷം അധ്യാപകര്‍ക്ക് വര്‍ഷം പത്തുദിവസം വീതം പരിശീലനം നല്‍കും. ഐ.ടി.യിലധിഷ്ഠിതമായി അധ്യാപനം നടത്താനുള്ള പരിശീലനത്തിനാണ് മുന്‍തൂക്കം. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം ഇകണ്ടന്റായി വികസിപ്പിക്കും.
ഓരോകുട്ടിയുടെയും കഴിവ് തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമായി ടാലന്റ് ലാബുകളും പ്രകൃതിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കുംവിധം ജൈവവൈവിധ്യപാര്‍ക്കും സ്‌കൂളുകളില്‍ ഉണ്ടാകും. ഒരു നിയമസഭാമണ്ഡലത്തില്‍ ഒന്നെന്നകണക്കില്‍ കലാകായികസാംസ്‌കാരികകേന്ദ്രം, നീന്തല്‍ക്കുളം എന്നിവ സ്ഥാപിക്കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഓട്ടിസം പാര്‍ക്കും വിഭാവനം ചെയ്തിട്ടുണ്ട്. കാമ്പസ് തന്നെ പാഠപുസ്തകമാക്കുകയെന്ന കാഴ്ചപ്പാടാണ് പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അവലോകനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായി 220 ഹയര്‍സെക്കന്ററിസ്‌കൂളുകളില്‍ രണ്ടുകോടി രൂപവീതവും 640 എല്‍.പി, യു.പി. സ്‌കൂളുകളില്‍ ഒരുകോടി രൂപവീതവും 140 ഹൈസ്‌കൂളുകളില്‍ അഞ്ചുകോടി രൂപവീതവും ചെലവഴിക്കും. 45,000 ക്ലാസുകള്‍ ഹൈട്ടെക്കാക്കാന്‍ ഒരുലക്ഷം രൂപവീതം ചെലവിടും. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിലക്കും. രക്ഷിതാക്കള്‍ക്കും മാറുന്ന വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് പരിശീലനം നല്‍കും.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു