Saturday, November 17th, 2018

കുട്ടിക്കടത്ത് സാമൂഹ്യ പ്രശ്‌നം സങ്കുചിതത്വമരുത്…

      ഝാര്‍ഖണ്ഡില്‍ നിന്ന് കോഴിക്കോട്ടെ അനാഥാലയങ്ങളിലേക്ക് നിയമവിരുദ്ധമായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ പ്രതിഷേധം അലയടിച്ചുയരവെ കുട്ടിക്കടത്തിനെ ന്യായീകരിച്ച് ചിലര്‍ രംഗത്ത് വരുന്നത് കേരളീയ സമൂഹത്തെയാകെ ലജ്ജിപ്പിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നാണ് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി പറയുന്നത് ദേശീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുതകുന്ന അതീവ ഗൗരവ സ്വഭാവമുള്ള കേസാണിതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും കുട്ടിക്കടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. … Continue reading "കുട്ടിക്കടത്ത് സാമൂഹ്യ പ്രശ്‌നം സങ്കുചിതത്വമരുത്…"

Published On:Jun 3, 2014 | 1:55 pm

Editorial Human Traffiking Full

 

 

 
ഝാര്‍ഖണ്ഡില്‍ നിന്ന് കോഴിക്കോട്ടെ അനാഥാലയങ്ങളിലേക്ക് നിയമവിരുദ്ധമായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ പ്രതിഷേധം അലയടിച്ചുയരവെ കുട്ടിക്കടത്തിനെ ന്യായീകരിച്ച് ചിലര്‍ രംഗത്ത് വരുന്നത് കേരളീയ സമൂഹത്തെയാകെ ലജ്ജിപ്പിക്കുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നാണ് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി പറയുന്നത് ദേശീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുതകുന്ന അതീവ ഗൗരവ സ്വഭാവമുള്ള കേസാണിതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും കുട്ടിക്കടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. സുഗതകുമാരി ഉള്‍പ്പെടെയുള്ളവര്‍ കുട്ടിക്കടത്തിനെതിരെ ശക്തമായ നിലപാടുകളുയര്‍ത്തിപ്പിടിച്ച് രംഗത്തെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നും ദരിദ്രരായ കുട്ടികളെ കൊണ്ടുവരുന്നത് ഒട്ടും ആശാസ്യമല്ലെന്നാണ് സുഗതകുമാരി പ്രതികരിച്ചത്. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലായിരിക്കണം അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പിണറായിയും അസന്നിദ്ധമായി പ്രസ്താവിച്ചു എന്നിട്ടും കുട്ടിക്കടത്തിനെ ന്യായീകരിച്ച് ചിലര്‍ രംഗത്തെത്തിയത് അങ്ങേയറ്റം തെറ്റുതന്നെയാണ്. സംഭവത്തെ ന്യായീകരിക്കുന്നവര്‍ ഇത്തരം പ്രവണതകളെ അംഗീകരിക്കുന്നത് കാണുമ്പോള്‍ അവര്‍ക്ക് പറ്റിയ അപചയമായേ കണക്കാക്കാനാവൂ.
സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലാതെ മുക്കിന് മുക്കിന് പ്രവര്‍ത്തിച്ചുവരുന്ന ഓര്‍ഫനേജുകളെക്കുറിച്ചും അനാഥാലയങ്ങളെക്കുറിച്ചും വ്യാപക പരാതികള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നുവന്നതാണ്. ഇത് ശരിവെക്കും വിധമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. പണമുണ്ടാക്കാനും ലാഭം കൊയ്യാനും അനാഥ ബാല്യങ്ങളെ യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗപ്പെടുത്തുകയാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. കുടുംബങ്ങളിലെ ദാരിദ്ര്യവുമെല്ലാം മുതലെടുത്ത് പലവിധേനയും ഓര്‍ഫനേജുകളില്‍ എത്തിപ്പെടുന്ന കുട്ടികളുടെ ജീവിതം തന്നെ പിന്നീടങ്ങോട്ട് ഒരുതരം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നന്നേ ചെറുപ്പത്തിലേ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ മുതല്‍ ഏതാണ്ടെല്ലാ തലങ്ങളിലുമുള്ള കുട്ടികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ വിവിധ കാരണങ്ങളാല്‍ എത്തിപ്പെടുന്നുണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ്യം. കേരളത്തിന്റെ നാനാഭാഗത്തും ഇവരെ വലവീശിപ്പിടിക്കാന്‍ കഴുകന്‍ കണ്ണുകളുമായി തക്കം പാര്‍ത്തു കഴിയുന്നവരും ധാരാളമുണ്ട്.
അനാഥ സംരക്ഷണമെന്ന വ്യാജേനെ ഇത്തരം കേന്ദ്രങ്ങളിലെത്തിപ്പെടുന്ന കുട്ടികളില്‍ പലരും പിന്നീട് കൊടിയ ലൈംഗീക ചൂഷണത്തിനു വരെ ഇരയാകുന്നുണ്ടെന്നുള്ളതാണ് യഥാര്‍ത്ഥ്യം. അതേ സമയം തന്നെ കാര്യക്ഷമമായും ഫലപ്രദമായും ഉദ്ദേശ്യശുദ്ധിയോടെയും പ്രവര്‍ത്തിക്കുന്ന ധാരാളം അനാഥാലയങ്ങള്‍ കേരളത്തിലുണ്ടെന്ന വസ്തുത അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങള്‍ കുറിക്കുന്നത്. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ രക്ഷിതാക്കളുടെ ദാരിദ്ര്യാവസ്ഥ ചൂഷണം ചെയ്ത് സംരക്ഷണത്തിന്റെ മറവില്‍ എത്തിപ്പെടുന്ന കുട്ടികളുടെ എണ്ണം ഉപയോഗിച്ചും പിന്നീടിവരെ അവരുടെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കി മാറ്റുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചു വരികയാണെന്നതിന്റെ തെളിവ് കൂടിയാണ് ഇത്തരം സംഭവങ്ങള്‍.
ഓരോ സംസ്ഥാനവും അതത് സംസ്ഥാനങ്ങളില്‍ തന്നെയാണ് കുട്ടികളെ സംരക്ഷിക്കപ്പെടേണ്ടത്. കേരളത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയും സാംസ്‌കാരിക ബോധവും കുട്ടിക്കടത്തിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമാത്രമല്ല കേരളത്തിലെ ഒരുകുട്ടിയും അന്യസംസ്ഥാനങ്ങളിലെ അനാഥാലയങ്ങളില്‍ എത്തിപ്പെടണമെന്ന് ആഗ്രഹിക്കുകയുമില്ല. ഓരോ സംസ്ഥാനത്തും ഇതിന് നിയതമായ ചില ചിട്ടവട്ടങ്ങളുണ്ട്. അനാഥാലയങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമുണ്ട്. അത് ലംഘിച്ച് എങ്ങിനെയെങ്കിലും കുട്ടികളെ തരപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് ഇതുപോലുള്ള ഒട്ടും ആശാസ്യമല്ലാത്ത രീതികളെ പ്രോത്സാഹിപ്പിക്കുകയോ കുട്ടിക്കടത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്യരുത്. മറ്റ് കാഴ്ചപ്പാടുകളിലൂടെ ഇതിനെ വീക്ഷിക്കുകയുമരുത്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. കേരളീയ സമൂഹത്തെയാകമാനം ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് മനുഷ്യസ്‌നേഹികളില്‍ നിന്ന് സ്വഭാവിക പ്രതികരണമുണ്ടായത്. ഇക്കാര്യത്തില്‍ നല്ല ഉദ്ദേശ്യശുദ്ധിയോടെ തന്നെയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് പോകുന്നത്. താല്‍ക്കാലിക ലാഭം മാത്രം നോക്കി ഒരു പൊതുവിഷയത്തെ ചുരുക്കിക്കാണാനും മറ്റ് കോണുകളിലൂടെ വീക്ഷിക്കാനുമുള്ള ചിലരുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്.

LIVE NEWS - ONLINE

 • 1
  4 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  5 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  8 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  12 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  13 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  21 hours ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  22 hours ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു