Sunday, January 20th, 2019

പറഞ്ഞാല്‍ മാത്രം പോരാ, മുഖ്യമന്ത്രി വാക്ക് പാലിക്കണം

        കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ട് ബദല്‍ റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് ആഴ്ചകള്‍ പിന്നിട്ടു. എന്നിട്ടും നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയ്യാറായില്ലെന്നത് നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നാക്കം പോവുകയാണെന്നതിന്റെ സൂചനയാണ്. രണ്ട് ബദല്‍ റോഡുകളുടെ കാര്യത്തിലാണ് മുഖ്യമന്ത്രി അന്ന് ഉറപ്പ് നല്‍കിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ട് റോഡുകളാണ് വീതികൂട്ടി ടാര്‍ ചെയ്യാന്‍ നേരത്തെ തീരുമാനമായിരുന്നത്. ഇതിനായി 1.76 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് … Continue reading "പറഞ്ഞാല്‍ മാത്രം പോരാ, മുഖ്യമന്ത്രി വാക്ക് പാലിക്കണം"

Published On:Oct 24, 2014 | 1:24 pm

Road Traffic Editorial Full

 

 

 

 
കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ട് ബദല്‍ റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് ആഴ്ചകള്‍ പിന്നിട്ടു. എന്നിട്ടും നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയ്യാറായില്ലെന്നത് നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നാക്കം പോവുകയാണെന്നതിന്റെ സൂചനയാണ്.
രണ്ട് ബദല്‍ റോഡുകളുടെ കാര്യത്തിലാണ് മുഖ്യമന്ത്രി അന്ന് ഉറപ്പ് നല്‍കിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ട് റോഡുകളാണ് വീതികൂട്ടി ടാര്‍ ചെയ്യാന്‍ നേരത്തെ തീരുമാനമായിരുന്നത്. ഇതിനായി 1.76 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ബദല്‍ റോഡുകളുടെ കാര്യത്തില്‍ സാധ്യതാ പഠനവും നടന്നിരുന്നു. ഇതനുസരിച്ച വളപട്ടണം ടോള്‍ ബൂത്ത്. അലവില്‍, പടന്നപ്പാലം, അറയ്ക്കല്‍ മ്യൂസിയം, തയ്യില്‍, കുറുവ, തോട്ടട, ജെ ടി എസ് വരെ ഒരു റോഡും പുതിയതെരു സ്റ്റൈലോ കോര്‍ണര്‍ മുതല്‍ കക്കാട്, കൊറ്റാളി, മുണ്ടയാട്, എളയാവൂര്‍ താഴെ ചൊവ്വവരെ മറ്റൊരു റോഡുമായിരുന്നു സാധ്യതാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. സ്വീകാര്യമായ നിര്‍ദ്ദേശമായതിനാല്‍ ഈ രണ്ട് റോഡുകളും ബദല്‍ പാതയായി അംഗീകരിക്കുകയായിരുന്നു സാധ്യതാ പഠനത്തെ തുടര്‍ന്ന് ജില്ലാ കലക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബദല്‍ റോഡിന് പ്രഥമ പരിഗണന ലഭിക്കുകയും ചെയ്തു.
ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും പൊതുവെ സ്വാഗതം ചെയ്തതാണ് ബദല്‍ റോഡെന്ന ആശയം. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കും ഇതിനിടയില്‍ വീര്‍പ്പുമുട്ടുന്ന യാത്രക്കാരുടെ പ്രശ്‌നങ്ങളുമെല്ലാം സജീവ ചര്‍ച്ചയായി മാറിയ ഇന്നത്തെ കാലത്ത് നഗരത്തിന് വന്നുപെട്ട ശാപത്തില്‍ നിന്ന് കരകയറാന്‍ സ്വീകരിക്കുന്ന എന്ത് നിലപാടും സ്വാഗതം ചെയ്യുമെന്നിരിക്കെ അതിന് പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കാതിരിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്.
ബദല്‍ റോഡുകളുടെ കാര്യത്തില്‍ സാങ്കേതികത്വം മുഴുവന്‍ പരിഹരിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത്രയൊക്കെയായിട്ടും ബദല്‍ റോഡുകള്‍ക്ക് നേരത്തെ നല്‍കുമെന്ന് പറഞ്ഞ തുക നല്‍കാത്തതാണ് ബദല്‍ റോഡുകളുടെ കാര്യത്തില്‍ ഇപ്പോള്‍ വന്നുപെട്ട പ്രതിസന്ധി. കണ്ണൂരിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയാണ് ഗതാഗതക്കുരുക്കിന് വലിയ നിലയില്‍ കാരണമായി മാറുന്നത്. റോഡുകളുടെ ശോച്യാവസ്ഥ ഒരുഭാഗത്ത്, വാഹന ബാഹുല്ല്യം മറുഭാഗത്ത് ഇതുരണ്ടും കൂടി ഒത്തുചേരുമ്പോള്‍ പിന്നെ കണ്ണൂരിലെകാര്യങ്ങള്‍ പറയാതിരിക്കുകയാണ് ഭേദം. റോഡുകളുടെ കാര്യത്തില്‍ ഇത്രപരിതാപകരമായ സ്ഥിതി വിശേഷത്തെ അഭിമുഖീകരിക്കുന്ന ഒരു നഗരം കണ്ണൂരിലല്ലാതെ കേരളത്തില്‍ മറ്റൊരിടത്തുമുണ്ടാവില്ല. റോഡുകളുടെ തകര്‍ച്ചയും, ഗതാഗതക്കുരുക്കും നാണം കെടുത്തിയിട്ടും താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ നിദ്രവിട്ടുണരാത്തതാണ് നഗരം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിദാനം.
മാരത്തോണ്‍ ചര്‍ച്ചകളാണ് കണ്ണൂരിലെ റോഡുകളെക്കുറിച്ച് പല സ്ഥലത്തും നടന്നത്. എത്രയോ മന്ത്രിമാര്‍ കണ്ണൂരില്‍ വരികയും പോവുകയും ചെയ്യുന്ന അവസരത്തില്‍ പോലും ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം തന്നെ വിളിച്ചുചേര്‍ത്തിരുന്നു. യോഗങ്ങളിലെല്ലാം അനുകൂല സമീപനമാണ് പൊതുവെ ഉണ്ടാകാറ്. എന്നാല്‍ തീരുമാനത്തിന്റെ മഷി ഉണങ്ങുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. ബദല്‍ റോഡുകളുടെ കാര്യത്തില്‍ 1.76 കോടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പും ആ ഗണത്തില്‍പ്പെടുത്തേണ്ടീ വരുമോ എന്ന ആശങ്കയും ഇല്ലാതില്ല.
അതുകൊണ്ട് കണ്ണൂരിലെ ഇന്നത്തെ സ്ഥിതിഗതികള്‍ വെച്ച് ബദല്‍ റോഡുകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയേമതിയാവൂ അതിന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചെടുക്കാന്‍ കണ്ണൂരിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.

LIVE NEWS - ONLINE

 • 1
  6 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  7 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  10 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  14 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  14 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  1 day ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  1 day ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം