Thursday, June 20th, 2019

എയിംസ് കണ്ണൂരില്‍ തന്നെ സ്ഥാപിക്കണം

      ചികിത്സാരംഗത്ത് ആധുനീക സൗകര്യങ്ങളുടെ അപര്യാപ്ത ജില്ലയിലെ ആരോഗ്യരംഗത്തെ പലപ്പോഴും വീര്‍പ്പുമുട്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും വിദഗ്ധ ചികിത്സാ സംരംഭങ്ങള്‍ വേണമെന്ന മുറവിളി ഉയരുന്നത്. ചികിത്സാരംഗത്ത് പുത്തന്‍ പ്രവണതകള്‍ സ്വാംശീകരിക്കുന്ന മികച്ച ഒരു സംവിധാനം വേണമെന്ന വാദഗതികള്‍ ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വേണമെന്ന ആവശ്യവും … Continue reading "എയിംസ് കണ്ണൂരില്‍ തന്നെ സ്ഥാപിക്കണം"

Published On:Jun 28, 2014 | 3:58 pm

AIIMS Kannur Full

 

 

 
ചികിത്സാരംഗത്ത് ആധുനീക സൗകര്യങ്ങളുടെ അപര്യാപ്ത ജില്ലയിലെ ആരോഗ്യരംഗത്തെ പലപ്പോഴും വീര്‍പ്പുമുട്ടിക്കാറുണ്ട്. അതുകൊണ്ടുതന്നെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും വിദഗ്ധ ചികിത്സാ സംരംഭങ്ങള്‍ വേണമെന്ന മുറവിളി ഉയരുന്നത്. ചികിത്സാരംഗത്ത് പുത്തന്‍ പ്രവണതകള്‍ സ്വാംശീകരിക്കുന്ന മികച്ച ഒരു സംവിധാനം വേണമെന്ന വാദഗതികള്‍ ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) വേണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നത്.
ആരോഗ്യപരിപാലനരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മെച്ചപ്പെട്ട ആരോഗ്യ പരിപാലനം തന്നെ നടന്നു വരുന്നുണ്ടെന്നത് തര്‍ക്കമറ്റ വിഷയമാണ്. ഉന്നത ആശുപത്രികള്‍ മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും ഉണ്ടെങ്കിലും മലബാര്‍ ഇക്കാര്യത്തില്‍ എന്നും അവഗണനയുടെ പട്ടികയില്‍ തന്നെ. അടിയന്തര ഘട്ടങ്ങളിലും മറ്റും ആശ്രയിക്കാവുന്ന മികച്ച ആരോഗ്യസ്ഥാപനങ്ങള്‍ ഉത്തര മലബാറില്‍ ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും മംഗലാപുരം പോലെയുള്ള സ്ഥലങ്ങളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇതാകട്ടെ ചികിത്സാരംഗത്ത് വന്‍സാമ്പത്തീക ബാധ്യതയും വരുത്തിവെക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് മംഗലാപുരത്തേക്കും മറ്റും പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ഇതൊന്നുമില്ലാത്ത അവസ്ഥയെക്കുറിച്ച് പരിതപിക്കാറാണ് പതിവ്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ആരോഗ്യ സംരക്ഷണവുമെല്ലാം ജീവിത മന്ത്രംപോലെ കൊണ്ടുനടക്കുന്ന കേരളീയര്‍ക്ക് പ്രത്യേകിച്ച് ഉത്തരമലബാറുകാര്‍ക്ക് ദേശീയ നിലവാരത്തിലുള്ള ഒരു ആതുരാലയം വന്നേതീരു. എല്ലാ കാലവും മംഗലാപുരം പോലുള്ള സ്ഥലങ്ങളെ ആശ്രയിച്ച് ജീവിതം തള്ളിനീക്കേണ്ടവരല്ല മലയാളികള്‍. അവര്‍ക്കും ഇക്കാര്യത്തില്‍ സ്വന്തമായ അസ്ഥിത്വം ഉണ്ടായിരിക്കണം. ഇവിടെയാണ് എയിംസ് പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തിവര്‍ധിക്കുന്നത്.
എയിംസ് പോലെ ദേശീയ നിലവാരത്തിലുള്ള ആശുപത്രിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഉത്തരമലബാര്‍. വികസനരംഗത്ത് കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ഒന്നുകൂടിയാണ് കണ്ണൂര്‍. വികസന സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിടുന്ന കണ്ണൂരിന് ദേശീയ നിലവാരത്തിലുള്ള ആതുരാലയങ്ങള്‍ തിലകക്കുറിയായി മാറുകതന്നെ ചെയ്യും.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒരു ഭാഗത്ത് പുരോഗമിക്കുകയാണ്. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി ആര്‍ പി എഫ്, കോസ്റ്റ് ഗാര്‍ഡ് അക്കാദമി, കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പ്‌സ് യൂണിറ്റ്, അഴീക്കല്‍ തുറമുഖം, അഴീക്കോട്ടെ കൈത്തറിഗ്രാമം തുടങ്ങിയവയെല്ലാം കണ്ണൂരിന്റെ മുഖഛായ മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. യാഥാര്‍ത്ഥ്യമാവാന്‍ പോകുന്ന വികസന സ്വപ്‌നങ്ങള്‍ പൂര്‍ണ്ണതയിലെത്താന്‍ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എയിംസ്‌പോലുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ വളക്കൂറുള്ള മണ്ണാണ് ജില്ലയുടേത്. നിലവില്‍ പരിയാരത്തെ കെട്ടിട സൗകര്യങ്ങള്‍ എയിംസിന് ഉപയോഗിക്കാമെന്ന വാദഗതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. പരിയാരത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ അനുയോജ്യമായ റവന്യുഭൂമി ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ട്. അത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അവ ബന്ധപ്പെട്ടവര്‍ക്ക് കൈമാറാനുള്ള ഇഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കട്ടേണ്ടതുണ്ട്.
കണ്ണൂരില്‍ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ വേണമെന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഇതിന് അനുകൂലമായ പ്രതികരണം എല്ലാവരില്‍ നിന്നും വന്നുകഴിഞ്ഞു. ആ സ്ഥിതിക്ക് ഒട്ടും മടിച്ചു നില്‍ക്കാതെ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് വേണ്ടത്. രോഗവും രോഗാതുരതയും വര്‍ധിച്ച് വരുന്നു. ചികിത്സാചിലവുകള്‍ താങ്ങാവുന്നതിലപ്പുറമാണ്. മതിയായ ചികിത്സയ്ക്ക് ഇവിടെ സൗകര്യമില്ലാതെ വരുമ്പോഴാണ് കര്‍ണ്ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നത്. മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭിക്കുമെന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് പലരെയും അവിടേക്ക് ആകര്‍ഷിക്കുന്നത്. എയിംസ് പോലുള്ള ദേശീയ നിലവാരത്തിലുള്ള ആശുപത്രികള്‍ സ്ഥാപിച്ച് അത്തരം മനോഭാവം ഇവിടെയും വളര്‍ത്തിയെടുക്കാനുള്ള തീരുമാനങ്ങളും നടപടികളുമാണ് കാലഘട്ടത്തിന് ആവശ്യം.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    11 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    12 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    13 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന