Sunday, February 17th, 2019

നല്ല നാളേക്ക്… സുപ്രധാന ചുവട്‌വെപ്പ്

          മദ്യഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവന്ന് കേരളത്തെ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യചുവട് വെയ്പ്പിനാണ് തുടക്കമായത്. നല്ല നാളെയെ ലക്ഷ്യം വെച്ച് സാമൂഹിക പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ശ്ലാഘനീയമാണ്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വിഘാതം നില്‍ക്കുന്നതും ഭാവിയെ അപകടപ്പെടുത്തുന്നതുമായ മദ്യഉപഭോഗം കുറക്കാനുള്ള തീരുമാനം പ്രതിബദ്ധതയുടെ തെളിവാണെന്ന കാര്യത്തില്‍ സംശയമില്ല. വ്യക്തികള്‍ തകരുന്നതിലും കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലും മദ്യം വഹിക്കുന്ന പങ്ക് വിസ്മരിക്കാവുന്നതല്ല. മദ്യത്തിന് അടിപ്പെട്ട് നിത്യരോഗികളായി കഴിയുന്നവരുടെ എണ്ണം ഭീതിജനകമായി നമ്മെ … Continue reading "നല്ല നാളേക്ക്… സുപ്രധാന ചുവട്‌വെപ്പ്"

Published On:Aug 22, 2014 | 2:16 pm

BAR Kerala Editorial

 

 

 

 

 
മദ്യഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവന്ന് കേരളത്തെ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് നയിക്കുന്നതിന്റെ ആദ്യചുവട് വെയ്പ്പിനാണ് തുടക്കമായത്. നല്ല നാളെയെ ലക്ഷ്യം വെച്ച് സാമൂഹിക പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ശ്ലാഘനീയമാണ്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വിഘാതം നില്‍ക്കുന്നതും ഭാവിയെ അപകടപ്പെടുത്തുന്നതുമായ മദ്യഉപഭോഗം കുറക്കാനുള്ള തീരുമാനം പ്രതിബദ്ധതയുടെ തെളിവാണെന്ന കാര്യത്തില്‍ സംശയമില്ല.
വ്യക്തികള്‍ തകരുന്നതിലും കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിലും മദ്യം വഹിക്കുന്ന പങ്ക് വിസ്മരിക്കാവുന്നതല്ല. മദ്യത്തിന് അടിപ്പെട്ട് നിത്യരോഗികളായി കഴിയുന്നവരുടെ എണ്ണം ഭീതിജനകമായി നമ്മെ ഇന്നും തുറിച്ചുനോക്കുകയാണ്. എത്രയോ ദാമ്പത്യബന്ധങ്ങളില്‍ കരടായി മദ്യം ഇന്നും നിലകൊള്ളുകയാണ്. മദ്യപിച്ചെത്തി ഗൃഹാന്തരീക്ഷം ശിഥിലമാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. മദ്യലഹരിയില്‍ ഭാര്യയെ കൊടുവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ കേട്ട് സാംസ്‌കാരിക കേരളത്തിന്റെ മനസ്സ് മരവിക്കുകയാണ്. എത്രയോദാമ്പത്യബന്ധങ്ങള്‍ തന്നെ വേര്‍പിരിഞ്ഞുപോയി. മദ്യപിച്ചെത്തുന്ന പിതാവ് വഴക്കുണ്ടാക്കി അമ്മയെ തല്ലുന്നതും വെട്ടിക്കൊലപ്പെടുത്തുന്നതുമെല്ലാം നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന ഇളം തലമുറകളുടെ രോദനമാണ് നാടെങ്ങും ഉയര്‍ന്നുവരുന്നത്. മദ്യപാനം ശീലമാക്കി അവസാനം മരണത്തിലേക്ക് സ്വയം നടന്നടുത്തവരുമേറെ.
യുവതലമുറ വഴിതെറ്റുന്നതില്‍ മുഖ്യ പങ്ക് മദ്യത്തിനു തന്നെയാണ്. ഭാവിയെ കരുപ്പിടിപ്പിക്കേണ്ട യുവതലമുറ അതില്‍ നിന്നെല്ലാം മാറി മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പരക്കം പായുന്ന കാഴ്ച കേരളത്തില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സാമൂഹിക മാറ്റത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തികളിലൊന്നുമേര്‍പ്പെടാതെ അന്നന്ന് അധ്വാനിച്ചാല്‍ കിട്ടുന്ന കൂലിമുഴുവന്‍ ബാറുകളിലും മറ്റും ചിലവഴിച്ച് വീടിനും നാടിനും ഗുണമില്ലാതെ സമൂഹത്തിലെ ഒന്നിനോടും താല്‍പ്പര്യമില്ലാതെ അരാജകവാദികളായി മാറുന്ന യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്ന് നടിച്ച് ഒരുജനാധിപത്യ സര്‍ക്കാറിനും മുന്നോട്ട് പോകാന്‍ കഴിയില്ല. മദ്യപാന ശീലം നന്നേചെറുപ്പത്തില്‍ തന്നെ കുട്ടികളെയും പിടികൂടിക്കൊണ്ടിരിക്കുകയാണ്. കമ്പനിക്ക് അല്പാല്പം മദ്യപിച്ചു തുടങ്ങുന്ന ചില വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒഴിച്ചു കൂടാനാവാത്തതായി മാറുകയും ക്രമേണ അവര്‍ മറ്റ് മദ്യപാനികളുടെ സഹായത്താല്‍ സ്ഥിരം മദ്യപാനികളായി മാറുന്നതും നമ്മുടെ അനുഭവങ്ങളാണ്. വ്യക്തി ജീവിതത്തെയും സാമൂഹിക, കുടുംബ ജീവിതത്തെയും ശിഥിലമാക്കുന്ന ഈ വിപത്ത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോയാല്‍ കേരളം നാളെ മദ്യപരുടെ പറുദിസയായിമാറുമെന്ന നല്ല കാഴ്ചപ്പാട് തന്നെയാണ് ബാറുകളുടെ കാര്യത്തിലും മദ്യത്തിന്റെ കാര്യത്തിലും ജനം ആഗ്രഹിക്കുംവിധമുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ ഇനി തുറക്കേണ്ടതില്ലെന്നും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 312 ബാറുകള്‍ കൂടിപൂട്ടാനും സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ബാറുകളുടെ കാര്യത്തില്‍ നേരത്തെ യു ഡി എഫില്‍ നിന്നുതന്നെ ചില എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അതെല്ലാം അലിഞ്ഞു പോയതുതന്നെ തീരുനമാനത്തിന്റെ സ്വീകാര്യതയാണ് പ്രകടമാക്കുന്നത്.
സര്‍ക്കാറിന്റെ മഹത്തരമായ ഒരു കാര്യത്തെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ സ്വാഗതം ചെയ്യുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില ആശങ്കകളും ഇല്ലാതില്ല. ഇതിന്റെ മറവില്‍ അനധികൃത മദ്യ ഉല്‍പ്പാദനം പലതരത്തിലും തലപൊക്കുമോ എന്ന ആശങ്ക ഇത്തരുണത്തില്‍ ഉയര്‍ന്നു വരുന്നതും സ്വാഭാവീകം. അങ്ങിനെയെങ്കിലത് സര്‍ക്കാരിന് വലിയ കീറാമുട്ടി തന്നെയായി മാറും. ബീവറേജസിന്റെ ഔട്ട്‌ലെറ്റുകള്‍ ഓരോവര്‍ഷവും പത്ത് ശതമാനം കുറയ്ക്കുന്നതോടെ ഇതിനെ മറികടക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ചിലര്‍ കണ്ടെത്തി കൂടായ്കയില്ല. കള്ളിന്റെ ലഹരിവര്‍ധിപ്പിക്കാന്‍ ചിലപ്പോള്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തെന്നുവരാം. അങ്ങിനെയെങ്കില്‍ നേരത്തെ ചില സ്ഥലത്ത് കണ്ടിരുന്നതുപോലുള്ള ദുരന്തങ്ങളിലേക്ക് അത് വഴിതുറക്കപ്പെടുകയും ചെയ്യും. ഇതിനെതിരെ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്.
സര്‍ക്കാറിനെ സംബന്ധിച്ച് വലിയൊരു വരുമാനശ്രോതസ്സ് തന്നെയാണ് നഷ്ടപ്പെടുന്നത്. അത് മറികടക്കാനുള്ള തീരുമാനങ്ങളും അവലംബിക്കേണ്ടതുണ്ട്. വരുമാനം എന്നതിലുപരി സാമൂഹ്യ മാറ്റത്തിലേക്കുള്ള ചാലക ശക്തിയായിട്ടാണ് സര്‍ക്കാര്‍ ഇതിനെ വീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെയും ധനകാര്യവകുപ്പ് മന്ത്രിയുടെയും വാക്കുകളില്‍ നിന്നുതന്നെ തെളിയുന്നുണ്ട്.
സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ലക്ഷ്യം കേരളം അടുത്ത പത്ത് വര്‍ഷം കൊണ്ട് യാഥാര്‍ത്ഥ്യമാക്കുമെന്നുതന്നെയാണ് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ വിശ്വസിക്കാനേതരമുള്ളൂ. ബാറുകള്‍ പൂര്‍ണ്ണമായി അടച്ചിടുന്നതോടെയും ബിവറേജസിന്റെ ഔട്ട് ലെറ്റുകള്‍ ക്രമേണ കുറച്ചുകൊണ്ടുവരുമ്പോഴും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ കാര്യവും സര്‍ക്കാരിന് വലിയതലവേദനയായി മാറുമെന്നകാര്യത്തില്‍ സംശയമില്ല. കേരളത്തിലങ്ങോളമുള്ള ചെറുതും വലുതുമായ മദ്യശാലകളില്‍ ജോലി ചെയ്യുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളെക്കുറിച്ചും ക്യാബിനറ്റ് തല തീരുമാനം അനിവാര്യമാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  4 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  4 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  16 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  18 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  20 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  24 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  1 day ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും