Wednesday, August 21st, 2019

നിര്‍ത്തണം ഈ അപമാനിക്കല്‍; ജനം മാപ്പ് തരില്ല..

ഈ തെരഞ്ഞെടുപ്പ് കാലത്ത് ചരിത്രത്തിലില്ലാത്ത വിധം വ്യക്തിഹത്യകളുടെ പ്രവാഹമായിരുന്നു. മരിച്ചവരെ പോലും വെറുതെ വിടാത്തവിധം അത് അപകടകരമായി വളര്‍ന്നു എന്നത് ആശങ്കയോടെയേ കാണാന്‍ കഴിയൂ.ഏറ്റവും അവസാനം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശമാണ് ഏറെ വിവാദമായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതി നടത്തിയാണ് ജീവത്യാഗം ചെയ്തതെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെ വൈകാരിക തലങ്ങളിലൂടെ രാഹുലും, പ്രിയങ്കയും, കോണ്‍ഗ്രസ്സ് നേതാക്കളും നേരിട്ടതോടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തന്നെ ഈ വിഷയം നിറഞ്ഞു … Continue reading "നിര്‍ത്തണം ഈ അപമാനിക്കല്‍; ജനം മാപ്പ് തരില്ല.."

Published On:May 6, 2019 | 1:42 pm

ഈ തെരഞ്ഞെടുപ്പ് കാലത്ത് ചരിത്രത്തിലില്ലാത്ത വിധം വ്യക്തിഹത്യകളുടെ പ്രവാഹമായിരുന്നു. മരിച്ചവരെ പോലും വെറുതെ വിടാത്തവിധം അത് അപകടകരമായി വളര്‍ന്നു എന്നത് ആശങ്കയോടെയേ കാണാന്‍ കഴിയൂ.ഏറ്റവും അവസാനം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശമാണ് ഏറെ വിവാദമായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതി നടത്തിയാണ് ജീവത്യാഗം ചെയ്തതെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെ വൈകാരിക തലങ്ങളിലൂടെ രാഹുലും, പ്രിയങ്കയും, കോണ്‍ഗ്രസ്സ് നേതാക്കളും നേരിട്ടതോടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തന്നെ ഈ വിഷയം നിറഞ്ഞു നില്‍ക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ കാവല്‍ക്കാരന്‍ തന്നെ ഇത്തരത്തില്‍ തരം താണ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ സവിശേഷതയായിരുന്ന പരസ്പരബഹുമാനത്തിലധിഷ്ഠിതമായ നന്മ കൂടിയാണ് ഇല്ലാതാവുന്നത്. രാജ്യത്ത് വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിത്തുപാകുന്നതിനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. അതും രാജ്യനന്മയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെ ജീവന്‍ ബലി നല്‍കേണ്ടി വന്ന ആദരണീയനായ വ്യക്തിയേയാണ് അപമാനിക്കുന്നതെന്ന ഓര്‍മ്മ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഇല്ലാതെ പോകുന്നത് ദുഃഖകരമാണ്. രാജ്യത്ത് ഇത്തരത്തില്‍ അസഹിഷ്ണുതയുടെ വിത്തുപാകുന്നത് മോദി ഭരണത്തില്‍ ആദ്യമല്ല. മുന്‍ പ്രധാനമന്ത്രി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയ നേതാക്കളും സംഘപരിവാറുകാരുടെ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്താണ് ഈ അസഹിഷ്ണുതയിലൂടെ ഇവര്‍ നേടുന്നത്. രാജ്യത്തെ ജനങ്ങളുടെ മനസ്സിളക്കാന്‍ വിദ്വേഷ പരാമര്‍ശങ്ങളല്ല വേണ്ടത്. ജനങ്ങളുടെ മനസ്സ് കീഴടക്കുന്ന നന്മയുടെ വാക്കുകളാണ് നേതാക്കള്‍ പറയേണ്ടത്. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ നന്മ കാണാനുള്ള മനസ്സാണ് പൊതുപ്രവര്‍ത്തകനെ വേറിട്ടു നിര്‍ത്തുന്നത്. അല്ലാതെ എത്ര വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി എന്നു നോക്കിയല്ല. പാര്‍ട്ടി വളര്‍ത്താനും, ഭരണം നിലനിര്‍ത്താനും, മഹത് വ്യക്തിത്വങ്ങളെ അപമാനിക്കുകയും, അതിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് അപമാനിക്കുന്നതെന്നോര്‍ക്കണം. രാജ്യത്തെ ജനങ്ങള്‍ക്ക് ഈ അപമാനം സഹിക്കാനാവില്ല. മതത്തെയും, വിശ്വാസങ്ങളെയും പോലെ തന്നെയാണ് ഓരോ പ്രവര്‍ത്തകനും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളിലെ നേതാക്കള്‍. അവരെ അപമാനിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് അവരുടെ മനസ്സിനായിരിക്കും. അതിനപ്പുറം ആദരണീയരായ വ്യക്തിത്വങ്ങള്‍ക്ക് മനസ്സില്‍ ഇടം നല്‍കിയ നിഷ്പക്ഷരായ ലക്ഷക്കണക്കിനാളുകളുടെ മനസ്സിലും അത് മുറിവുണ്ടാക്കും. ഉന്നത വ്യക്തിത്വങ്ങളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇതല്ല.

LIVE NEWS - ONLINE

 • 1
  11 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  12 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  14 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  17 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  18 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  18 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  18 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  18 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  18 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു