Monday, June 17th, 2019

കേന്ദ്രത്തിലും കേരളത്തിലും നേതൃമാറ്റം

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് പുതിയ ദൗത്യവുമായി നിയോഗിച്ചത് രാഷ്ട്രീയവൃത്തങ്ങള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. മുന്‍മുഖ്യമന്ത്രി കെ കരുണാകരനെ പോലെ കേരളത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ 48 വര്‍ഷമായി കേരളത്തില്‍ എം എല്‍ എ, മുഖ്യമന്ത്രി, ധനകാര്യ-ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയാണ് ഉമ്മന്‍ചാണ്ടി ദേശീയ നേതൃത്വത്തിലെത്തുന്നത്. കെ കരുണാകരനെയും എ കെ ആന്റണിയെയും കേന്ദ്ര നേതൃത്വത്തില്‍ എത്തിക്കുന്നതിലും ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ ഇടപെടല്‍ … Continue reading "കേന്ദ്രത്തിലും കേരളത്തിലും നേതൃമാറ്റം"

Published On:May 28, 2018 | 1:36 pm

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് പുതിയ ദൗത്യവുമായി നിയോഗിച്ചത് രാഷ്ട്രീയവൃത്തങ്ങള്‍ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. മുന്‍മുഖ്യമന്ത്രി കെ കരുണാകരനെ പോലെ കേരളത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. കഴിഞ്ഞ 48 വര്‍ഷമായി കേരളത്തില്‍ എം എല്‍ എ, മുഖ്യമന്ത്രി, ധനകാര്യ-ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയാണ് ഉമ്മന്‍ചാണ്ടി ദേശീയ നേതൃത്വത്തിലെത്തുന്നത്. കെ കരുണാകരനെയും എ കെ ആന്റണിയെയും കേന്ദ്ര നേതൃത്വത്തില്‍ എത്തിക്കുന്നതിലും ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടിയോളം സ്വീകാര്യനായ ഒരു നേതാവില്ല. ഇപ്പോഴും ശക്തമായ ജനപിന്തുണയും അദ്ദേഹത്തിനുണ്ട്. ഏത് പ്രതിസന്ധിയിലും കെട്ടുറപ്പോടെ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇത്രയും പരിചയസമ്പന്നനായ നേതാവിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രസിഡണ്ട് രാഹുല്‍ഗാന്ധി നിയോഗിച്ചത് ചിലപ്രത്യേക ഉദ്ദേശങ്ങള്‍ മനസില്‍ വെച്ചു തന്നെയാണ്. ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഉമ്മന്‍ചാണ്ടിയെ നിയോഗിച്ചിട്ടുള്ളത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടെ തുടരും. മുമ്പ് വര്‍ഷങ്ങളോളം ആന്ധ്രയില്‍ ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇന്നവിടെ കോണ്‍ഗ്രസിന് ഒരു എം എല്‍ എയോ എം പിയോ ഇല്ല. കോണ്‍ഗ്രസവിടെ വട്ടപൂജ്യമാണ്. ഇന്നത്തെ അവസ്ഥയില്‍ ആന്ധ്രയില്‍ നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ വളരെ പ്രയാസമാണ്. ശൂന്യതയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ശക്തിപ്പെടുത്തല്‍ തുടങ്ങേണ്ടത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മാത്രം നേതാവല്ല. വര്‍ഷങ്ങളായി ഒരു മുന്നണിയുടെ നേതാവാണ്. ഒരു മുന്നണി സംവിധാനത്തെ ഫലപ്രദമായി മുന്നോട്ട് നയിച്ചതിന്റെ പരിചയവും തന്ത്രവുമുള്ള ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയില്‍ മറ്റു കക്ഷികളുമായി ധാരണയോ നീക്കുപോക്കുകളോ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. ആന്ധ്രയില്‍ ഇന്നും ചെറിയ തോതിലെങ്കിലും കോണ്‍ഗ്രസ് സാന്നിധ്യമുണ്ട്. ആന്ധ്രയിലെ വൈ എസ് ആര്‍ കോണ്‍ഗ്രസിനെ മാതൃസംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യം വിജയകരമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയില്‍ തന്നെയുള്ള മുന്‍പരിചയം തുണയായേക്കും. വൈ എസ് രാജശേഖര റെഡ്ഡിയുമായും കുടുംബവുമായും അടുത്ത ബന്ധമുള്ളയാളാണ് ഉമ്മന്‍ചാണ്ടി.
21 സംസ്ഥാനങ്ങളില്‍ വ്യക്തമായി വേരുറപ്പുള്ള ബി ജെ പിയെ നേരിടാന്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ശക്തി പോര. ഉപതെരഞ്ഞെടുപ്പുകളിലെ പ്രകടനത്തോടെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ഇത് ബോധ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് എതിരായി ഒരു രാഷ്ട്രീയ ബദല്‍ സൃഷ്ടിച്ചെടുക്കാന്‍ രാഹുല്‍ഗാന്ധിക്ക് ഏറെ വിയര്‍ക്കേണ്ടിവരും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും പാര്‍ട്ടിയെ എല്ലാ തലത്തിലും ശക്തിപ്പെടുത്തേണ്ടതുണ്ട്. മതേതര ജനാധിപത്യ കക്ഷികള്‍ ഏറ്റവും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. ഈ ലക്ഷ്യം മുന്നില്‍ കണ്ട് ദേശീയ നേതൃനിരയില്‍ രാഹുല്‍ തയ്യാറാക്കുന്ന ശക്തമായവരുടെ ടീമില്‍ തലമുതിര്‍ന്ന ഉമ്മന്‍ചാണ്ടി കൂടി വേണമെന്ന് രാഹുല്‍ഗാന്ധി കരുതുന്നു. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ചില മാറ്റങ്ങള്‍ക്കും വഴിവെച്ചുകൂടായ്കയില്ല. ദേശീയ നേതൃമാറ്റങ്ങള്‍ക്കൊപ്പം കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയിലും എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അറിയാന്‍ ജനം കൗതുകത്തോടെ കാത്തിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  42 mins ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 2
  2 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 3
  4 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 4
  4 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 5
  4 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 6
  5 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 7
  5 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

 • 8
  6 hours ago

  യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

 • 9
  6 hours ago

  വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു