Wednesday, November 14th, 2018

അലറിവിളിക്കുന്ന ഉറൂഗ്വന്‍ മാലാഖ

മലയാളി മനസില്‍ ഇനി കവാനിയും

Published On:Jul 2, 2018 | 10:01 am

കണ്ണൂര്‍: പ്രീ ക്വര്‍ട്ടറില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും പുറത്തായതോടെ രണ്ട് ലോക പ്രശസ്ത താരങ്ങളാണ് ഈ ലോക കപ്പില്‍ നിന്നും അപ്രത്യക്ഷമായത്. ഇനി ബാക്കിയുള്ളത് ബ്രസീലിന്റെ നെയ്മര്‍ മാത്രം. ഇന്നത്തെ മത്സരം നെയ്മറിന്റെ ഭാവിയും ഒരു പക്ഷെ തീരുമാനിച്ചേക്കും.
എന്നാല്‍ ഇതിനിടയില്‍ ലോക ശ്രദ്ധ മറ്റൊരു താരത്തിലേക്ക് പതിയുകയാണ്. അത് മറ്റാരുമല്ല ഉറൂഗ്വേയുടെ എഡിസണ്‍ കവാനി. പ്രാഥമിക റൗണ്ടില്‍ ഒരു മത്സരവും തോല്‍ക്കാതെ ഉറൂഗ്വേ നടത്തിയ മുന്നേറ്റത്തിന് പിന്നില്‍ ഈ ഷാര്‍പ്പ് ഷൂട്ടറുടെ പങ്ക് വളരെ വലുതാണ്. സുവാരസ് എന്ന മാഡ്രിഡ് താരത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ കവാനി എന്ന ഉറുഗ്വന്‍ മലാഖ ഗോളടി യന്ത്രമായി മാറിയിരിക്കുകയാണ്. ഗോളടിച്ചാല്‍ ആകാശത്ത് കൈകളുയര്‍ത്തി അലറിക്കരയുന്ന ഈ മാലാഖ ഇതിനകം മലയാളികളുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു. നേരത്തെ മെസ്സിയും റൊണാള്‍ഡോയും കീഴടക്കിയ കേരളീയ മനസ്സില്‍ ഇപ്പോള്‍ ഈ നീളന്‍ തലമുടിക്കാരന്‍ ചേക്കേറിയിരിക്കുകയാണ്.പല സ്ഥലങ്ങളിലും കവാനിയുടെ ചിത്രം പതിച്ച ബാനറുകളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു.
ഇതുവരെ മുന്നു ഗോളുകളാണ് ഈ മുപ്പത്തൊന്നുകാരന്‍ നേടിയിരിക്കുന്നത്. ഇതില്‍ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ നേടിയ മനോഹരമായ ഇരട്ട ഗോളുകളാണ് ഏറ്റവും പ്രധാനം. ഈ ലോക കപ്പിലെ മനോഹരമായ ഗോളുകളായാണ് അവ വാഴ്ത്തപ്പെടുന്നത്. പാരീസ് സെന്റ് ജര്‍മ്മന്‍ ടീമിന്റെ മുന്നേറ്റ നിരയില്‍ കളിക്കുന്ന കവാനി വരും നാളുകളില്‍ കൂടുതല്‍ ജന ശ്രദ്ധ നേടുമെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വിലയിരുത്തല്‍.

LIVE NEWS - ONLINE

 • 1
  2 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 2
  3 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 3
  3 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 4
  4 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 5
  4 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 6
  5 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 7
  5 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

 • 8
  5 hours ago

  ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

 • 9
  6 hours ago

  ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല