Saturday, November 17th, 2018

എഡ്ജ്ബാസ്റ്റണില്‍ അശ്വമേധം

ഇന്ത്യക്കായി അശ്വിന്‍ നാല് വിക്കറ്റും മുഹമ്മദ് ഷാമി രണ്ട് വിക്കറ്റും വീഴ്ത്തി.

Published On:Aug 2, 2018 | 9:11 am

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. 80 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട്, 70 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോ എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയുള്ളൂ. ഇന്ത്യക്കായി അശ്വിന്‍ നാല് വിക്കറ്റും മുഹമ്മദ് ഷാമി രണ്ട് വിക്കറ്റും വീഴ്ത്തി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി.
സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് എത്തുമ്പോഴേക്കും ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാറുള്ള അലസ്റ്റയര്‍ കുക്കിനെ (13) മടക്കി അശ്വിന്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കീറ്റന്‍ ജെന്നിംഗ്‌സിനെ (42) കൂട്ടുപിടിച്ച് റൂട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അടുത്തടുത്ത് ജെന്നിംഗ്‌സിനെയും ഡേവിഡ് മലാനെയും (എട്ട് ) മടക്കി ഷാമി ഇന്ത്യക്ക് ഇരട്ടി മധുരം നല്‍കി. രണ്ട് വിക്കറ്റ് തുടരെ നഷ്ടമായിട്ടും നായകന്‍ മുന്നില്‍ നയിച്ചപ്പോള്‍ ഇംഗ്ലണ്ട് പതുക്കെ കരകയറുകയായിരുന്നു. നാലാം വിക്കറ്റില്‍ ബെയര്‍‌സ്റ്റോയേയും കൂട്ടുപിടിച്ച് റൂട്ട് ഉയര്‍ത്തിയ കൂട്ടുകെട്ടാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ നട്ടെല്ല്. എന്നാല്‍ 216ല്‍ നില്‍ക്കെ ജോ റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയും ആരംഭിച്ചു. പിന്നീട് വന്ന ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ആദ്യം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ 24 റണ്‍സുമായി സാം കുറനും റണ്‍സൊന്നുമെടുക്കാതെ ജെയിംസ് ആന്‍ഡേയ്‌സണുമാണ് ക്രീസില്‍

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    11 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    18 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    21 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി