Tuesday, September 25th, 2018

ഇടയിലക്കാട്ടെ മലബാറിന്റെ തീര സൗന്ദര്യം..

കണ്ണൂരിനും കാസര്‍ക്കോഡിനും ഇടയിലായ് സ്ഥിതിചെയ്യുന്ന ദ്വീപാണ് ഇടയിലക്കാട്.

Published On:Aug 31, 2017 | 11:07 am

നിരവധി പ്രകൃതി മനോഹരമായ സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ട നാടാണ് കണ്ണൂര്‍. എന്നാല്‍ തെക്ക് ഭാഗത്ത്, കണ്ണൂരിനും കാസര്‍ക്കോഡിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുണ്ട്. പ്രകൃതിരമണീയത കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു തുരുത്ത്. വെള്ളത്താല്‍ ചുറ്റപ്പെട്ട്, കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ് മനോഹരമായ കാഴ്ച്ചയൊരുക്കുന്ന ആ ദ്വീപാണ് ഇടയിലക്കാട്. കാസര്‍ക്കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ വലിയപറമ്പ് പഞ്ചായത്തിലാണ് ഇടയിലക്കാട് സ്ഥിതിചെയ്യുന്നത്. ഇതില്‍ ഇടുത്തു പറയേണ്ട മറ്റൊന്നാണ്, ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കവ്വായി കായലിന്റെ ഭാഗമാണ് ഇടയിലക്കാട്. ഏഴ് പുഴകളുടേയും സംഗമസ്ഥലമായ കവ്വായി കായലില്‍ ധാരാളം ദ്വീപുകള്‍ ഉണ്ട്, അതില്‍ ഒന്ന്. ഏഴിമല നാവിക അക്കാദമി ഇതിന്റെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 3-4 അടി ഉയരത്തിലുള്ള ഈ ദ്വീപ് പയ്യന്നൂരിനും, ചെറുവത്തൂരിനും ഇടയ്ക്കായി കവ്വായി കായലിന് ഇടയിലാണ് ഉള്ളത്. സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഇടയിലക്കാട് മനോഹാരിത കൊണ്ട് ആളുകളെ ആകര്‍ഷിച്ചിരിക്കുകയാണ്. വലിപ്പം കൊണ്ടും, ജൈവവൈവിധ്യം കൊണ്ടും വടക്കന്‍ കേരളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ട് കാവുകളില്‍ ഒന്നാണ് ഇടയിലക്കാട്. ഇടതൂര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍ക്കാടും. നാഗക്കാവും, ഭഗവതിക്കാവും ഇടയിലക്കാടിന്റെ ഭംഗി ഉയര്‍ത്തിക്കാട്ടുന്നു. ഉല്ലാസത്തിനു മാത്രമല്ല മറിച്ച് ഭക്തിയോടേയും പല വിനോദ സഞ്ചാരികളും ഇവിടം സന്ദര്‍ശിക്കുന്നു. കണ്ടല്‍ കാടുകളാല്‍ സമൃദമാണ് ഈ തുരുത്ത്. എന്നാല്‍ ഇതില്‍ ചിലതിന് വൃക്ഷത്തിന്റെ വലുപ്പമുള്ളതിനാലാണ് ഇടയിലക്കാട് എന്ന പേര് വന്നത്.
നിരവധി ജീവികളുടേയും, സസ്യങ്ങളുടേയും ആവാസവ്യവസ്ഥയാണ് ഇടയിലക്കാട് ദ്വീപ്. ഔഷധ ഗുണമുളള ഒരുപാട് സസ്യങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കുന്നു. കാഞ്ഞിരം, ഇലഞ്ഞി, കരിങ്ങോട്ട എന്നിവ അതില്‍ ചിലത് മാത്രം. സസ്യങ്ങള്‍ മാത്രമല്ല നിരവധി പക്ഷികളും ഈ തുരുത്തിലെ സന്ദര്‍ശകരാണ്. ഒട്ടവധി പക്ഷികള്‍ ഇവിടെ വരാറുണ്ട്. ഒപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കുരങ്ങുകളും ഉണ്ട്. ഇടയിലക്കാടിന്റെ എടുത്ത് പറയേണ്ട പ്രത്യേകത തന്നെയാണ് കുരങ്ങുകള്‍. സഞ്ചാരികള്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും അവര്‍ പ്രിയമാണ്. അതുകൊണ്ടു തന്നെ ഇവിടെയുള്ള കുരങ്ങുകള്‍ക്ക് പരിസരവാസികള്‍ ഭക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. ഓണക്കാലത്ത് സമീപവാസികള്‍ കുരങ്ങുകള്‍ക്ക് വേണ്ടി സദ്യ തന്നെ ഒരുക്കുന്നു. വിനോദസഞ്ചാരികള്‍ വരുമ്പോള്‍ പ്ലാസ്റ്റിക് ഇടുന്നത് കുരങ്ങുകള്‍ക്ക് ഭീക്ഷണി ഉയര്‍ത്തുന്നു. ഇത് ഇടയിലക്കാട് ദ്വീപ് നേരിടുന്ന വലിയൊരു പ്രതിസന്ധിയാണിത്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം മനോഹരമാണ് ഇടയിലക്കാട്. ഇടയിലക്കാട് മുനമ്പ്, ആംനറ്റി സെന്റര്‍, ആയിറ്റി ബോട്ട് ടെര്‍മിനല്‍, വലിയപറമ്പ് പുലിമുട്ട് പ്രദേശം, മാടക്കാല്‍ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശനയോഗ്യമാണ്. ഇടയിലക്കാടിന്റെ മേന്മ പറയുമ്പോള്‍ കണ്ണൂരുകാര്‍ക്കും, കാസര്‍ക്കോട്്കാര്‍ക്കും ഒരുപോലെ അഹങ്കരിക്കാം.

LIVE NEWS - ONLINE

 • 1
  36 mins ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

 • 2
  2 hours ago

  സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

 • 3
  2 hours ago

  ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

 • 4
  3 hours ago

  പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

 • 5
  3 hours ago

  വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

 • 6
  3 hours ago

  ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

 • 7
  13 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 8
  15 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 9
  16 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു