Thursday, November 15th, 2018

എടപ്പാള്‍ പീഡനം; തിയറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിക്കും

കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു.

Published On:Jun 7, 2018 | 10:49 am

മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനം പുറത്തുകൊണ്ടു വന്ന തിയറ്റര്‍ ഉടമക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസില്‍ തിയറ്റര്‍ ഉടമ സതീശനെ മുഖ്യസാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ പോലീസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തിയറ്റര്‍ ഉടമ സതീശനെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡിജിപിക്കു ലഭിച്ച നിയമോപദേശം.
സംഭവം അറിയിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച തിയറ്റര്‍ ഉടമയില്‍ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളിലേക്ക് സംസ്ഥാന പോലീസ് കടക്കുന്നത്.
സാക്ഷി പട്ടികയിലെ ഏക വ്യക്തിയായിരുന്നു തിയറ്റര്‍ ഉടമ സതീശന്‍. ഇയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തത് പോലീസിന്റെ പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി സര്‍ക്കാര്‍ നടപടിയും ഉണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    8 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി