Wednesday, November 21st, 2018

എടപ്പാള്‍ ജംക്ഷനിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം

എടപ്പാള്‍ : ജംക്ഷനിലെ ഗതാഗത പരിഷ്‌കരണത്തിനെതിരെ ഒരുവിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കുന്നു. കഴിഞ്ഞ മാസം് തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വ്യാപാരികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എടപ്പാള്‍ ജംക്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് മുന്നോടിയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത വ്യാപാരി പ്രതിനിധികള്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ വൈകിയതില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊന്നാനി സിഐ പി അബ്ദുല്‍മുനീര്‍, ചങ്ങരംകുളം എസ്‌ഐ ടി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ … Continue reading "എടപ്പാള്‍ ജംക്ഷനിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം"

Published On:Sep 23, 2013 | 7:55 pm

എടപ്പാള്‍ : ജംക്ഷനിലെ ഗതാഗത പരിഷ്‌കരണത്തിനെതിരെ ഒരുവിഭാഗം വ്യാപാരികള്‍ രംഗത്തെത്തിയത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കുന്നു. കഴിഞ്ഞ മാസം് തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വ്യാപാരികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എടപ്പാള്‍ ജംക്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് മുന്നോടിയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യോഗത്തില്‍ പങ്കെടുത്ത വ്യാപാരി പ്രതിനിധികള്‍ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ വൈകിയതില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊന്നാനി സിഐ പി അബ്ദുല്‍മുനീര്‍, ചങ്ങരംകുളം എസ്‌ഐ ടി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് റോഡുകളിലും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും നിര്‍ദേശം ലംഘിച്ച് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പിടികൂടി സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതിനെ തുടര്‍ന്ന് ജംക്ഷനിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരം കാണാനായി. അതിനിടെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം