Monday, November 19th, 2018

പോലീസ് സ്റ്റേഷന്‍ കെട്ടിടം; സ്ഥലം ഏറ്റെടുക്കല്‍ നടപടി നീളുന്നു

എടക്കര: എടക്കര പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടി വൈകുന്നു. ടൗണിനു പിറകില്‍ അല്‍അസ്ഹര്‍ സുന്നി മസ്ജിദിന് സമീപം മൂന്ന് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് 50 സെന്റ് സ്ഥലം നല്‍കാന്‍ താരുമാനിച്ചെങ്കിലും ഇതിലേക്കുള്ള വഴിയുടെ കാര്യത്തിലാണ് തടസ്സം നില്‍ക്കുന്നത്. ഒന്‍പത് വ്യക്തികളുടെ സ്ഥലത്തിലൂടെ വേണം വഴിയുണ്ടാക്കാന്‍. ഇതില്‍ ഏഴുപേരും സ്ഥലം നല്‍കാന്‍ സന്നദ്ധരായിട്ടുണ്ട്. ഇനിയുള്ളത് രണ്ട് സ്ഥാപനങ്ങളുടെ ഉടമകളാണ്. ഇവരെക്കൂടി അനുനയിപ്പിച്ചെങ്കില്‍ മാത്രമേ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നപടികളിലേക്കു കടക്കാന്‍ സാധിക്കുകയുള്ളൂ. 1964 ഒക്‌ടോബര്‍ നാലിന് തുടങ്ങിയ … Continue reading "പോലീസ് സ്റ്റേഷന്‍ കെട്ടിടം; സ്ഥലം ഏറ്റെടുക്കല്‍ നടപടി നീളുന്നു"

Published On:Aug 24, 2013 | 5:14 pm

എടക്കര: എടക്കര പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് സ്ഥലമേറ്റെടുക്കല്‍ നടപടി വൈകുന്നു. ടൗണിനു പിറകില്‍ അല്‍അസ്ഹര്‍ സുന്നി മസ്ജിദിന് സമീപം മൂന്ന് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് 50 സെന്റ് സ്ഥലം നല്‍കാന്‍ താരുമാനിച്ചെങ്കിലും ഇതിലേക്കുള്ള വഴിയുടെ കാര്യത്തിലാണ് തടസ്സം നില്‍ക്കുന്നത്. ഒന്‍പത് വ്യക്തികളുടെ സ്ഥലത്തിലൂടെ വേണം വഴിയുണ്ടാക്കാന്‍. ഇതില്‍ ഏഴുപേരും സ്ഥലം നല്‍കാന്‍ സന്നദ്ധരായിട്ടുണ്ട്. ഇനിയുള്ളത് രണ്ട് സ്ഥാപനങ്ങളുടെ ഉടമകളാണ്. ഇവരെക്കൂടി അനുനയിപ്പിച്ചെങ്കില്‍ മാത്രമേ സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നപടികളിലേക്കു കടക്കാന്‍ സാധിക്കുകയുള്ളൂ.
1964 ഒക്‌ടോബര്‍ നാലിന് തുടങ്ങിയ എടക്കര പൊലീസ് സ്‌റ്റേഷന് അര നൂറ്റാണ്ട് തികയുമ്പോഴും സ്വന്തം കെട്ടിടമില്ല. വാടകക്കെട്ടിടങ്ങള്‍ പലതു മാറി ഇപ്പോള്‍ ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലാണ് പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കംചെന്ന കെട്ടിടം നിലം പതിക്കാറായിട്ടുണ്ട്. ചോര്‍ച്ചകാരണം ടാര്‍പായ വലിച്ചുകെട്ടിയിരിക്കുകയാണ്. മേല്‍ക്കൂരയില്‍നിന്നു കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നുണ്ട്. കെട്ടിടം ഒഴിയാന്‍ ബാങ്ക് അധികൃതര്‍ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് ബജറ്റുകളിലും ഫണ്ട് അനുവദിച്ചതാണ്. എന്നാല്‍, സ്ഥലമില്ലാത്തതിനാല്‍ ഫണ്ട് ഉപയോഗപ്പെടുത്താനായിട്ടില്ല. ഇപ്പോഴുള്ള തടസങ്ങള്‍ നീങ്ങിയാല്‍ മാത്രമെ കെട്ടിട നിര്‍മാണവുമായി മുന്നോട്ടുപോകാനുവുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല കത്തിക്കരുത്

  • 2
    3 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    5 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    5 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍