Wednesday, September 19th, 2018

എടക്കല്‍ ഗുഹയില്‍ തിരക്കേറുന്നു

        എടക്കല്‍ ഗുഹയിലേക്കു സഞ്ചാരികളുടെ തിരക്കേറുന്നു. കഴിഞ്ഞ രണ്ട് ഒഴിവ് ദിവസങ്ങളില്‍ 12,000 പേരാണ് ശിലായുഗത്തിലെ ചരിത്രശേഷിപ്പുകള്‍ കാണാന്‍ എടക്കലിലെത്തിയത്. മൂന്നുലക്ഷത്തിലധികം രൂപയാണ് എടക്കലില്‍ പ്രവേശനഫീസ് ഇനത്തില്‍ വരുമാനമുണ്ടായത്. ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങമായ കുറുവാ ദ്വീപ് അടച്ചിട്ടിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എടക്കല്‍ ഗുഹ. ഞായറാഴ്ച രാവിലെമുതല്‍തന്നെ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരുടെ നീണ്ടനിരയായിരുന്നു. ഈ ദിവസങ്ങളില്‍ ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ് ആനശല്യം കാരണം മുടങ്ങിയതോടെ മറ്റുകേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. ബാണാസുര സാഗര്‍ ഡാമില്‍ … Continue reading "എടക്കല്‍ ഗുഹയില്‍ തിരക്കേറുന്നു"

Published On:Aug 22, 2016 | 10:37 am

Edakkal Caves Wayanad Full

 

 

 

 
എടക്കല്‍ ഗുഹയിലേക്കു സഞ്ചാരികളുടെ തിരക്കേറുന്നു. കഴിഞ്ഞ രണ്ട് ഒഴിവ് ദിവസങ്ങളില്‍ 12,000 പേരാണ് ശിലായുഗത്തിലെ ചരിത്രശേഷിപ്പുകള്‍ കാണാന്‍ എടക്കലിലെത്തിയത്. മൂന്നുലക്ഷത്തിലധികം രൂപയാണ് എടക്കലില്‍ പ്രവേശനഫീസ് ഇനത്തില്‍ വരുമാനമുണ്ടായത്.
ജില്ലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രങ്ങമായ കുറുവാ ദ്വീപ് അടച്ചിട്ടിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ ആദ്യം തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എടക്കല്‍ ഗുഹ. ഞായറാഴ്ച രാവിലെമുതല്‍തന്നെ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരുടെ നീണ്ടനിരയായിരുന്നു. ഈ ദിവസങ്ങളില്‍ ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ് ആനശല്യം കാരണം മുടങ്ങിയതോടെ മറ്റുകേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെട്ടു. ബാണാസുര സാഗര്‍ ഡാമില്‍ പലര്‍ക്കും ബോട്ടിങ് നടത്താനായില്ല. ഡാമിന്റെ പരിസരത്തു വാഹനങ്ങളുടെ ബാഹുല്യം കാരണം മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്താനാകാതെ ഏറെപ്പേരും തിരിച്ചുപോയി. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പോലീസും ഡാം ജീവനക്കാരും നന്നേ പാടുപെട്ടു.
സഞ്ചാരികളെക്കൊണ്ടുനിറഞ്ഞ മറ്റൊരു കേന്ദ്രം സൂചിപ്പാറ വെള്ളച്ചാട്ടമായിരുന്നു. ജില്ലയിലെ മറ്റു വെള്ളച്ചാട്ടങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ സൂചിപ്പാറയിലേക്ക് ആയിരക്കണക്കിനു സഞ്ചാരികളാണ് ഈ ദിവസങ്ങളില്‍ എത്തിയത്. മഴതുടരുന്നതിനാല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗിയേറിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു താഴെ സുരക്ഷിതമായി കുളിക്കാമെന്നതു തന്നെയാണ് സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു