Tuesday, November 20th, 2018

റംസാന്‍ കാലത്ത് ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍..

നോമ്പു തുറയ്ക്കുള്ള പ്രധാന വിഭവമാണ് ഈന്തപ്പഴം

Published On:May 21, 2018 | 9:49 am

കഠിനമായി ചിട്ടകളോടെയും നിയന്ത്രണങ്ങളോടെയുമാണ് റംസാന്‍ വ്രതം നോല്‍ക്കുന്നത്. ഭക്ഷണവും, വെള്ളവും കഴിക്കാതെ പ്രാര്‍ത്ഥാനനിരധരായി വിശ്വാസികള്‍ പകല്‍ സമയങ്ങളില്‍ കഴിയുന്നു. നോമ്പ് നോറ്റ് പിന്നീട് നോമ്പു തുറക്കുന്ന സമയത്ത് വിവധങ്ങളായ ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഇതില്‍ നോമ്പു തുറയ്ക്കുള്ള പ്രധാന വിഭവമാണ് ഈന്തപ്പഴം. അതിനുള്ള കാരണം അറിയാമോ? നീണ്ട സമയം ഭക്ഷണവും ജലപാനവുമില്ലാതെയിരിയ്ക്കുമ്പോള്‍ ശരീരം ക്ഷീണിയ്ക്കുന്നതു സ്വഭാവികമാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള ഉത്തമമാണ് ഈന്തപ്പഴം.അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. റംസാന്‍ കാലത്ത് ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. ഇത് നല്ലൊരു ആന്റിബയോട്ടിക്കിന്റെ ഗുണം നല്‍കുക തന്നെ ചെയ്യും. റംസാന്‍ നോമ്പു കാലത്ത് പോഷകങ്ങളുടെ അഭാവം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതു തടയാന്‍ ഈന്തപ്പഴം സഹായിക്കും. ഭക്ഷണക്കുറവ് കൊണ്ട് റംസാന്‍ കാലത്ത് വിളര്‍ച്ച, അനീമിയ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഈന്തപ്പഴം സഹായിക്കുന്നു. രക്തമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിത്. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. നീണ്ട ഇടവേളയ്ക്കു ശേഷം ഭക്ഷണം കഴിയ്ക്കുന്നതു വഴി വയറിന്റെ ആരോഗ്യാവസ്ഥ മോശമാകാനും ദഹനക്കേട്, മലബന്ധം പോലുളള പ്രശനങ്ങള്‍ വരാനും സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം.
നോമ്പു നോല്‍ക്കുന്ന സമയമാണെങ്കിലും ശാരീരിക പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജം അത്യാവശ്യമാണ്. ഈന്തപ്പഴത്തിലെ അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയടക്കമുള്ള പല വിഭവങ്ങളും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നവയാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കാനും ഊര്‍ജം ശരീരത്തില്‍ സംഭരിച്ചു വച്ച്, മറ്റു ഭക്ഷണം ശരീരത്തിന് ലഭിച്ചില്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ വരുത്താതെയിരിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ബിപി പ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലൊരു മരുന്നാണ് ഈന്തപ്പഴം. രക്തസമ്മര്‍ദമുള്ളവര്‍ക്ക് നോമ്പ് ചിലപ്പോള്‍ ബിപിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം.

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    6 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല