Saturday, January 19th, 2019

ചര്‍മ സംരക്ഷണം എളുപ്പമാക്കാന്‍

      ചര്‍മ സൗന്ദര്യം വരദാനമാണ്. എന്നാല്‍ ചര്‍മ സംരക്ഷണം ഏറെ ബുദ്ധിമുട്ടുള്ളകാര്യവും. കാരണം എളുപ്പത്തില്‍ രോഗം ബാധിക്കാവുന്ന ഓന്നാണ് ചര്‍മ. അതുകൊണ്ട് തന്നെ ചര്‍മ സംരക്ഷണം പ്രാധാന്യമര്‍ഹക്കുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ് നല്ലത്. ആ സൗന്ദര്യം എന്നെന്നും നിലനില്‍ക്കുന്നതാണ്. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത സൗന്ദര്യവര്‍ധക വസ്തുക്ക കളെക്കാള്‍ ദോഷമില്ലാത്തതും ലാഭകരവുമാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല ആഹാരങ്ങളും, അവയുടെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനുവേണ്ടി സമയം കണ്ടെത്തി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കാശും … Continue reading "ചര്‍മ സംരക്ഷണം എളുപ്പമാക്കാന്‍"

Published On:Oct 31, 2013 | 11:06 am

Skin Care Full

 

 

 

ചര്‍മ സൗന്ദര്യം വരദാനമാണ്. എന്നാല്‍ ചര്‍മ സംരക്ഷണം ഏറെ ബുദ്ധിമുട്ടുള്ളകാര്യവും. കാരണം എളുപ്പത്തില്‍ രോഗം ബാധിക്കാവുന്ന ഓന്നാണ് ചര്‍മ. അതുകൊണ്ട് തന്നെ ചര്‍മ സംരക്ഷണം പ്രാധാന്യമര്‍ഹക്കുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ് നല്ലത്. ആ സൗന്ദര്യം എന്നെന്നും നിലനില്‍ക്കുന്നതാണ്. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത സൗന്ദര്യവര്‍ധക വസ്തുക്ക കളെക്കാള്‍ ദോഷമില്ലാത്തതും ലാഭകരവുമാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല ആഹാരങ്ങളും, അവയുടെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനുവേണ്ടി സമയം കണ്ടെത്തി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കാശും ലാഭിക്കാം ചര്‍മ്മം സുന്ദരവുമാക്കാം.
നമ്മുടെ പാരമ്പര്യവും ജീവിതശൈലി ചര്‍മ സൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും ശരിയായ ഭക്ഷണരീതി ചര്‍മത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായകരമാണ്. മുഖക്കുരു അകറ്റാന്‍ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. നല്ല ചര്‍മ്മത്തിന് ദിവസം ഒരു ഇലക്കറി വീതം കഴിച്ചിരിക്കണം.
വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കണ്ണുകളുടെ തിളക്കത്തിന് ചീര, മുരങ്ങയില, അഗസ്തി ചീര, ബീന്‍സ്, കാരറ്റ്, നീളന്‍പയര്‍ ഇവ ഉള്‍പ്പെടുത്തുക. വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, കറുത്ത മുന്തിരിങ്ങാ, നെല്ലിക്ക എന്നിവ ചുണ്ടിലെ കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു.
ദിവസവും കുറഞ്ഞത് ആറ് മുതല്‍ എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതും ചര്‍മ സംരക്ഷണത്തിലെ പ്രധാന ഘടകമാണ്.

 

LIVE NEWS - ONLINE

  • 1
    51 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്