Wednesday, September 26th, 2018

ചോറിന് വേവ് കൂടിയോ? കറിയില്‍ എരിവ് കൂടുതലാണോ? പ്രശ്‌നമാക്കേണ്ട.!.

ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം

Published On:Feb 3, 2018 | 10:58 am

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. കരിഞ്ഞു പോവുക, ഉപ്പ്, കൂടുക, എരുവ് കൂടുക, ചോറ് വെന്തു പോവുക പ്രശ്‌നങ്ങള്‍ തന്നെ. തിരക്കിട്ട് പാകം ചെയ്യുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങല്‍ ഉണ്ടാകുന്നത് സാധാരണയാണ്. ഇത് ചിലപ്പോള്‍ പാചകത്തോടു തന്നെ വെറുപ്പ് വരാന്‍ കാരണവുമാകും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക പരിഹാരമുണ്ട്. ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം. ഇത് പാചകം എളുപ്പാമാക്കുന്നു.
ചോറ് അല്‍പം വെന്തു പോയാല്‍ തന്നെ പലരും ചോറ് കഴിക്കില്ല. ഇത് പല വീട്ടമ്മമാരും നേരിടുന്ന പ്രശ്‌നമാണ്. എന്നൊല്‍ ഇനി മുതല്‍ അത് എളുപ്പത്തില്‍ പരിഹരിക്കാം. വെന്ത ചോറില്‍ അല്‍പം വെള്ളവും നെയ്യും ഒഴിച്ച് അനക്കാതെ കുറച്ച സമയം വെയ്ക്കുക. പിന്നീട് വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ നിരത്തി വെയ്ക്കുക. കുറച്ച് കഴിഞ്ഞാന്‍ ചോറ് നല്ല രീതിയിലാവും. കറിയില്‍ എരിവ് കൂടിയാല്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ മതി. ഇത് കറിക്ക് സ്വാദ് നല്‍കും. എരിവ് മാത്രമല്ല കറിയില്‍ മഞ്ഞള്‍ കൂടുന്നതും വലിയ പ്രശ്‌നമാണ്. മഞ്ഞല്‍ കൂടുതലാണെങ്കില്‍ ഒരു വെള്ളത്തുണിയില്‍ അല്‍പം ചോറ് കിഴികെട്ടി കറിയില്‍ ഇട്ടാല്‍ മതി.
ചേന തൊടുമ്പോള്‍ ചൊറിയുന്നത് സാധാരണമാണ്. ചേന ചൊറിയാതിരിക്കാന്‍ പുളി ഉപയോഗിക്കാം. പുളി വെള്ളത്തില്‍ കഴുകി ചേന കറി വെച്ചാല്‍ കൈ ചൊറിയാതിരിക്കുന്നു. മാത്രമല്ല നല്ലതു പോലെ ചേന വേവുകയും ചെയ്യുന്നു.
തേങ്ങാപ്പാലെടുക്കുമ്പോള്‍ മുഴുവന്‍ പാലും എടുക്കുന്നതിനായി അല്‍പം ചൂടുവെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മതി. ഇത് മുഴുവന്‍ തേങ്ങാപ്പാലും പിഴിഞ്ഞ് പോരാന്‍ സഹായിക്കുന്നു. ചിക്കന്‍ ഫ്രൈ ആയി കിട്ടുന്നതിന് അല്‍പം തൈരും അരിപ്പൊടിയും കൂടി മിക്സ് ചെയ്ത് വറുത്തെടുക്കുക. ഇത് ചിക്കന്‍ നല്ലതു പോലെ മൊരിഞ്ഞ് കിട്ടുന്നതിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു