ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം

Published:December 30, 2016

Earthquake Full

 

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ സംബവ മേഖലയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ആയിരുന്നു ഭൂകമ്പം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിപ്പും നല്‍കിയിട്ടില്ല.
കഴിഞ്ഞ ഡിസംബര്‍ ഏഴിന് പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ അസെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരിച്ചിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.