Monday, November 19th, 2018

ജപ്പാനില്‍ ഭൂ ചലനം; മൂന്നു മരണം

തുടക്കത്തില്‍ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 6.1ലേക്ക് എത്തുകയായിരുന്നു.

Published On:Jun 18, 2018 | 11:24 am

ടോക്കിയോ: ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസ്സുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 7:58നായിരുന്നു റിക്ടര്‍ സ്‌കൈലില്‍ 6.1 വരെ രേഖപ്പെടുത്തിയ ഭൂചലനം. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് സൂചന. സ്‌കൂളിന്റെ ചുവര്‍ ദേഹത്ത് വീണാണ് വിദ്യാര്‍ഥിനി മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുത ബന്ധം നഷ്ടമാവുകയും ചെയ്തു. രാജ്യത്ത് രണ്ട് ലക്ഷത്തോളം പേര്‍ ഇരുട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. ഒസാക്കയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള വിവിധ ട്രെയിനുകളും റദ്ദാക്കി. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ സ്ഥിതിയും ദയനീയമാണ്.
തുടക്കത്തില്‍ 5.9 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 6.1ലേക്ക് എത്തുകയായിരുന്നു. 1923ന് ശേഷം ഉണ്ടാവുന്ന ശക്തമായ കുലുക്കമായിരുന്നു ഇന്നത്തേത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല കത്തിക്കരുത്

  • 2
    3 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    5 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    5 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍