ദുരുപയോഗം തടയാന്‍ ഇനി ചിപ് ഘടിപ്പിച്ച ഇ- പാസ്‌പോര്‍ട്ട്

Published:January 5, 2017

indian-passport-full

 

 

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ച ഇ- പാസ്‌പോര്‍ട്ട് ഈ വര്‍ഷംതന്നെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ നീക്കം. പാസ്‌പോര്‍ട്ടില്‍ ചിപ്പ് ഘടിപ്പിക്കുന്നതിനാല്‍ വിവരങ്ങള്‍ ഇലക്ട്രോണിക് പരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കും.
കര്‍ശന ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും ഇ പാസ്‌പോര്‍ട്ട് പുറത്തിറക്കുക.ഈ വര്‍ഷം തന്നെ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറങ്ങാനാണ് സാധ്യത.വ്യാജ പാസ്‌പോര്‍ട്ടുകളുടെ പ്രചരണം തടയാന്‍ പുതിയ സാങ്കേതികവിദ്യ്ക്ക് സാധിക്കും. ജര്‍മനി, ഇറ്റലി, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ബയോമെട്രിക് ഇപാസ്‌പോര്‍ട്ടാണുള്ളത്.അടുത്തിടെയാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചത്.

Comments are Closed.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.