Thursday, September 20th, 2018

ബില്ലടയ്ക്കാന്‍ പണമില്ല; ഇ ജില്ല പദ്ധതി അവതാളത്തില്‍

കോട്ടയം: ഇന്റര്‍നെറ്റ് കണക്ഷനുള്ള പണം നല്‍കാന്‍ വൈകുന്നതിനാല്‍ ഇജില്ല പദ്ധതി അവതാളത്തില്‍. എറണാകുളം, പാലക്കാട് ജില്ലകളൊഴികെയുള്ള ജില്ലകളില്‍ ഇജില്ല പദ്ധതി ജനങ്ങള്‍ക്കു ബാധ്യതയായി. േെറക്കാഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കേണ്ടതുമായ ഇജില്ല പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം താളംതെറ്റുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി എല്ലാ വില്ലേജ് ഓഫീസുകളിലും കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും നല്‍കിയിരുന്നു. സര്‍ക്കാരില്‍നിന്നുളള 23 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന പദ്ധതിയാണ് ഇജില്ല വഴി നടപ്പാക്കാന്‍ ഉദേശിച്ചിരുന്നത്. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് സൗകര്യമാണ് ഇന്റര്‍നെറ്റ് കണക്ഷന് ഒരുക്കിയിരുന്നത്. … Continue reading "ബില്ലടയ്ക്കാന്‍ പണമില്ല; ഇ ജില്ല പദ്ധതി അവതാളത്തില്‍"

Published On:Aug 21, 2013 | 5:35 pm

കോട്ടയം: ഇന്റര്‍നെറ്റ് കണക്ഷനുള്ള പണം നല്‍കാന്‍ വൈകുന്നതിനാല്‍ ഇജില്ല പദ്ധതി അവതാളത്തില്‍. എറണാകുളം, പാലക്കാട് ജില്ലകളൊഴികെയുള്ള ജില്ലകളില്‍ ഇജില്ല പദ്ധതി ജനങ്ങള്‍ക്കു ബാധ്യതയായി. േെറക്കാഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതും ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കേണ്ടതുമായ ഇജില്ല പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം താളംതെറ്റുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി എല്ലാ വില്ലേജ് ഓഫീസുകളിലും കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും നല്‍കിയിരുന്നു. സര്‍ക്കാരില്‍നിന്നുളള 23 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന പദ്ധതിയാണ് ഇജില്ല വഴി നടപ്പാക്കാന്‍ ഉദേശിച്ചിരുന്നത്. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് സൗകര്യമാണ് ഇന്റര്‍നെറ്റ് കണക്ഷന് ഒരുക്കിയിരുന്നത്.
എന്നാല്‍, ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബില്ലുകള്‍ യഥാസമയം അടയ്ക്കാന്‍ കഴിയാതെ വന്നതോടെ മിക്ക വില്ലേജ് ഓഫീസുകളിലെയും ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായി. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ഒരു കോടിയിലേറെ രൂപ കുടിശികയുണ്ടെന്നാണു സൂചന.
കോട്ടയം ജില്ലയിലെ 95 വില്ലേജുകളില്‍ 42 എണ്ണത്തിലും ഇത്തരം പ്രതിസന്ധി നേരിടുകയാണ്. ജില്ലയില്‍ 17.3 ലക്ഷം രൂപ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബില്‍ കുടിശികയുണ്ടെന്നാണു വിവരം. മറ്റു ജില്ലകളും സമാനമായ പ്രതിസന്ധി നേരിടുകയാണ്. ഐ.ടി. മിഷനും ബി.എസ്.എന്‍.എല്ലും തമ്മില്‍ പദ്ധതി നടപ്പാക്കുന്നതിനു മുമ്പുണ്ടായ ആശയക്കുഴപ്പാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പറയപ്പെടുന്നു.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 2
    13 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 3
    23 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 4
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 5
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 6
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 7
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 8
    15 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 9
    17 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍