Thursday, April 25th, 2019

ഇ ഗവേണന്‍സ് പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന്

കാക്കനാട്: ഇ ഗവേണന്‍സ് പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന് വ്യാപക പരാതി. ഒരേസമയം രണ്ട് ഏജന്‍സികളെ കംപ്യൂട്ടര്‍വല്‍ക്കരണ ചുമതല ഏല്‍പ്പിച്ചതിലാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കൊച്ചി നഗരസഭ അഴിമതി നടത്തിയതായി കണ്ടെത്തിയത്. നഗരസഭയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കംപ്യൂട്ടര്‍വല്‍ക്കരണ കരാര്‍ ഒപ്പുവച്ച് ആദ്യഗഡു തുക കൈമാറി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ടിസിഎസും നഗരസഭയും തമ്മില്‍ മറ്റൊരു കരാര്‍ ഒപ്പുവച്ചതു ക്രമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. 2002 ജൂണ്‍ 22നാണു സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിനായി നഗരസഭയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കരാര്‍ ഒപ്പുവച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ … Continue reading "ഇ ഗവേണന്‍സ് പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന്"

Published On:Aug 28, 2013 | 6:09 pm

കാക്കനാട്: ഇ ഗവേണന്‍സ് പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന് വ്യാപക പരാതി. ഒരേസമയം രണ്ട് ഏജന്‍സികളെ കംപ്യൂട്ടര്‍വല്‍ക്കരണ ചുമതല ഏല്‍പ്പിച്ചതിലാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കൊച്ചി നഗരസഭ അഴിമതി നടത്തിയതായി കണ്ടെത്തിയത്.
നഗരസഭയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കംപ്യൂട്ടര്‍വല്‍ക്കരണ കരാര്‍ ഒപ്പുവച്ച് ആദ്യഗഡു തുക കൈമാറി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ടിസിഎസും നഗരസഭയും തമ്മില്‍ മറ്റൊരു കരാര്‍ ഒപ്പുവച്ചതു ക്രമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. 2002 ജൂണ്‍ 22നാണു സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിനായി നഗരസഭയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കരാര്‍ ഒപ്പുവച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍വല്‍ക്കരണ പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു. 90 ലക്ഷം രൂപ പദ്ധതി ചെലവിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനു നഗരസഭ കൈമാറിയിരുന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കംപ്യൂട്ടര്‍വല്‍ക്കരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണു വീണ്ടും കംപ്യൂട്ടര്‍വല്‍ക്കരണത്തിനെന്ന പേരില്‍ ടിസിഎസിനെ ചുമതലപ്പെടുത്തിയത്. 2011 ഫെബ്രുവരി 28-നാണ് ഇതേ ആവശ്യത്തിനു ടിസിഎസുമായി കരാര്‍ ഒപ്പുവച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം