Friday, April 26th, 2019

മുന്നാര്‍ യോഗം റവന്യു മന്ത്രി ബഹിഷ്‌കരിച്ചു

മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല.

Published On:Jul 1, 2017 | 10:54 am

തിരു: മുന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കില്ല. നിയമപരമായി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആവശ്യമില്ലാതെ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുകയാണെന്ന സിപിഐ നിലപാടിന്റെ പശ്ചാത്തലത്തിലാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത്. കോട്ടയത്തെത്തിയ മന്ത്രി ഇ ചന്ദ്രശേഖരന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി.
അതേസമയം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രത്യേക കാരണമില്ലാതെ റവന്യു മന്ത്രി വിട്ടുനില്‍ക്കുന്നത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ഒരു കയ്യേറ്റക്കാരനു വേണ്ടിയാണ് ഇന്നത്തെ യോഗമെന്നമറുവാദമാണ് സിപിഐ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കുകയാണ് മന്ത്രി ചെയ്യേണ്ടെതെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യോഗത്തെ കുറിച്ച് ഒരു പാര്‍ട്ടിക്കും ക്ഷണക്കത്ത് നല്‍കിയിട്ടില്ലെന്നും റവന്യു മന്ത്രി വിട്ടുനില്‍ക്കുന്നത് എന്തെങ്കിലും അസൗകര്യം മൂലമായിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാ മന്ത്രിമാര്‍ക്കും എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കാന്‍ കഴിയാറില്ല. റവന്യു മന്ത്രി പങ്കെടുക്കാത്തത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ലെന്നും കോടിയേരി പ്രതികരിച്ചു.
എന്നാല്‍, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം റവന്യുമന്ത്രി ബഹിഷ്‌കരിക്കുന്നത് സിപിഎം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സര്‍ക്കാറില്‍ ഇത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേക കാരണമൊന്നും പറയാതെ മന്ത്രി കോട്ടയത്ത് പ്രൊഗ്രസീവ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്ന റവന്യു മന്ത്രിയെ മാറ്റണമെന്നും പോലും ചില സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി ധീരമായി മുന്നോട്ടു പോകുന്ന ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന നിലപാട് യോഗത്തില്‍ സിപിഎം ആവര്‍ത്തിച്ചാല്‍ അതിനെ ചെറുക്കാന്‍ സിപിഐ പരസ്യമായി രംഗത്തിറങ്ങേണ്ടി വരും. ഇത് ഭരണ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കുമെന്നാണ് സൂചന.
അതിനിടെ, കോണ്‍ഗ്രസ് നേതാവ് എ കെ മണി യോഗത്തില്‍ പങ്കെടുത്തു. മണി പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചന നല്‍കിയിരുന്നു. യോഗം വിളിക്കണമെന്ന് കാട്ടി നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ട സിപിഐ പ്രാദേശിക നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

LIVE NEWS - ONLINE

 • 1
  50 mins ago

  ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

 • 2
  4 hours ago

  വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

 • 3
  6 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 4
  7 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 5
  8 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 6
  8 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 7
  8 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 8
  9 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 9
  9 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി