Tuesday, September 25th, 2018

പീഡന ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി

പാര്‍ട്ടി ഇക്കാര്യം ഔദ്യോഗിമായി വ്യക്തമാക്കിയിട്ടില്ല.

Published On:Sep 5, 2018 | 12:15 pm

തൃശൂര്‍: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിത നേതാവിന്റെ പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പാര്‍ട്ടി നടപടി. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ.സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ഇക്കാര്യം ഔദ്യോഗിക രീതിയില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം നേതാക്കള്‍ മാധ്യമങ്ങളോട് ജീവന്‍ലാലിനെതിരെ നടപടിയെടുത്തതായി അറിയിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സിന് കോച്ചിംഗിന് ചേരാന്‍ തിരുവനന്തപുരത്ത് പോവുകയിരുന്ന യുവതിയൊടൊപ്പം ജീവന്‍ലാല്‍ പോയിരുന്നു. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് വിളിച്ച് കോച്ചിംഗ് സെന്ററില്‍ സീറ്റ് ശരിയാക്കുകയും ചെയ്തുവത്രെ. എന്നാല്‍ മടങ്ങാന്‍ നേരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ ബാഗ് എടുക്കാന്‍ ചെന്ന തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. പ്രതികരിച്ചപ്പോള്‍ കരഞ്ഞ് ക്ഷമാപണം നടത്തി. ജൂലൈ 11നായിരുന്നു സംഭവം.
വീട്ടിലെത്തി അമ്മയോട് ഇക്കാര്യം അറിയിച്ചു. പരാതി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ കാട്ടൂര്‍ മേഖല സെക്രട്ടറി വിളിച്ച് ബ്ലോക്ക് സെക്രട്ടറിയെയും ഏരിയ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി തീരുമാനമെടുക്കുമെന്നും പുറത്തറിയുന്നത് പാര്‍ട്ടിക്ക് ദോഷകരമാണെന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാതിരിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമപരമായി നീങ്ങുന്നതെന്ന് സി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    28 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 2
    2 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 3
    2 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 4
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 5
    3 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 6
    4 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 9
    6 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്