Saturday, November 17th, 2018

ഡച്ച് ഫുട്‌ബോള്‍ താരം റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട് വിരമിച്ചു

നെതര്‍ലന്റ്‌സിനായി 109 മത്സരങ്ങള്‍ കളിച്ച വാന്‍ ഡെര്‍ വാര്‍ട്ട് 25 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published On:Nov 6, 2018 | 9:28 am

ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്‌ബോളിന്റെ സുവര്‍ണകാല താരമായ റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. നിരന്തരമായി പിന്തുടരുന്ന പരിക്ക് കാരണമാണ് 35കാരനായ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബൂട്ടഴിക്കാന്‍ തീരുമാനിച്ചത്. 2013ന് ശേഷം ദേശീയ ടീമില്‍ വാന്‍ ഡെര്‍ വാര്‍ട്ട് കളിച്ചിരുന്നില്ല.
നെതര്‍ലന്റ്‌സിനായി 109 മത്സരങ്ങള്‍ കളിച്ച വാന്‍ ഡെര്‍ വാര്‍ട്ട് 25 ഗോളുകള്‍ നേടിയിട്ടുണ്ട്. ഡച്ച് ടീം കരുത്ത് കാട്ടിയ 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് അടക്കം രണ്ട് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും രാജ്യത്തിനായി ഇറങ്ങി. റയല്‍ മഡ്രിഡ്, ടോട്ടനം ഹോട്‌സ്പര്‍സ്, ഹാംബര്‍ഗര്‍ തുടങ്ങിയ ക്ലബുകളിലും വാന്‍ ഡെര്‍ വാര്‍ട്ട് കളിച്ച് മികവ് തെളിയിച്ചു.
നിലവില്‍ ഡെന്മാര്‍ക്ക് ക്ലബായ എസ്‌ബെര്‍ഗിലായിരുന്നു കളിച്ചിരുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകളും അവ ഭേദമാകാന്‍ എടുക്കുന്ന കാലതാമസവുമാണ് ഡെര്‍ വാര്‍ട്ടിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു