Thursday, April 25th, 2019

അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി

ഇടുക്കി: ജില്ലയില്‍ അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ കാര്‍ഡുടമകള്‍ക്ക് അനുവദിക്കുന്ന റേഷന്‍ അരി തട്ടിയെടുക്കുകയാണത്രെ. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ 5000 ത്തോളം വരുന്ന വ്യാജ കാര്‍ഡുകള്‍ ഉണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണക്ക്. താലൂക്കില്‍ വിതരണത്തിന് എത്തുന്ന റേഷന്‍ സാധനങ്ങള്‍ എഴുതിയെടുക്കാന്‍ വ്യാപകമായി നിര്‍മിച്ചിരിക്കുന്ന വ്യാജകാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ ബിപിഎല്‍ അന്ത്യോദയാ കാര്‍ഡുകളാണുതാനും. വ്യാജ രേഖകളുടെയും മേല്‍വിലാസങ്ങളുടെയും മറവിലാണ് കടയുടമകള്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഡുകളില്‍ ഉപയോഗിക്കാനായി പണം നല്‍കി ആളുകളെ സംഘടിപ്പിച്ചാണ് … Continue reading "അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി"

Published On:Oct 8, 2013 | 5:29 pm

ഇടുക്കി: ജില്ലയില്‍ അനധികൃത റേഷന്‍ കാര്‍ഡുകള്‍ വ്യാപകമാവുന്നതായി പരാതി. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ കാര്‍ഡുടമകള്‍ക്ക് അനുവദിക്കുന്ന റേഷന്‍ അരി തട്ടിയെടുക്കുകയാണത്രെ. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ 5000 ത്തോളം വരുന്ന വ്യാജ കാര്‍ഡുകള്‍ ഉണ്ടെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണക്ക്. താലൂക്കില്‍ വിതരണത്തിന് എത്തുന്ന റേഷന്‍ സാധനങ്ങള്‍ എഴുതിയെടുക്കാന്‍ വ്യാപകമായി നിര്‍മിച്ചിരിക്കുന്ന വ്യാജകാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇതാകട്ടെ ബിപിഎല്‍ അന്ത്യോദയാ കാര്‍ഡുകളാണുതാനും. വ്യാജ രേഖകളുടെയും മേല്‍വിലാസങ്ങളുടെയും മറവിലാണ് കടയുടമകള്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കാര്‍ഡുകളില്‍ ഉപയോഗിക്കാനായി പണം നല്‍കി ആളുകളെ സംഘടിപ്പിച്ചാണ് ഫോട്ടോകള്‍ എടുത്തത്. വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചു റേഷന്‍ സാധനങ്ങള്‍ എഴുതിയെടുക്കുന്നതു ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവും സമ്മതത്തോടും കൂടി തന്നെയാണത്രേ. ഒരു രൂപാ നിരക്കില്‍ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം നല്‍കുന്ന 25 കിലോ അരി, എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ലഭിക്കേണ്ട 35 കിലോ അരി എന്നിവയാണ് കൂടുതലായും കരിഞ്ചന്തയില്‍ പോകുന്നത്. ഒരു രൂപാ അരി റേഷന്‍ കടയുടമകളില്‍ നിന്നു വാങ്ങാന്‍ അര ഡസനോളം ഏജന്റുമാര്‍ ഈ മേഖലയിലുണ്ട്. ഇതു മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് റേഷന്‍ കാര്‍ഡ് തട്ടിപ്പ് വ്യക്തമായത്.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍