Thursday, November 15th, 2018

വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി

      വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി. വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് വഴിയോരങ്ങളില്‍ ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന സംഘത്തെ ജില്ലയിലെ പലഇടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. ഇത്തരം ഹെല്‍മറ്റുകള്‍ വില്‍പ്പന നടത്തരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വില്‍പ്പന തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഒ ജില്ലാ പൊലീസ് മേധാവിക്കു കത്ത് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനു … Continue reading "വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി"

Published On:Sep 24, 2013 | 5:24 pm

Helmet Full

 

 

 

വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടി. വ്യാജ ഐഎസ്‌ഐ മുദ്ര ഉപയോഗിച്ച് വഴിയോരങ്ങളില്‍ ഹെല്‍മറ്റ് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു. ഇത്തരത്തില്‍ കച്ചവടം നടത്തുന്ന സംഘത്തെ ജില്ലയിലെ പലഇടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. ഇത്തരം ഹെല്‍മറ്റുകള്‍ വില്‍പ്പന നടത്തരുതെന്ന് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വില്‍പ്പന തുടര്‍ന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഒ ജില്ലാ പൊലീസ് മേധാവിക്കു കത്ത് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനു വേണ്ടി ജനങ്ങളെ വഞ്ചിക്കുകയെന്ന വകുപ്പു പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഭഷിരാജ് സിങ്ങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. വിലക്കുറവായതിനാല്‍ പലരും പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ഇത്തരം ഹെല്‍മറ്റ് വാങ്ങുന്നതു വ്യാപകമായിട്ടുണ്ട്.
വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. നല്ല ഹെല്‍മറ്റുകളില്‍ അപകടങ്ങളില്‍ തറയില്‍ ഇടിച്ച് തലയ്ക്ക് ഏല്‍ക്കുന്ന ആഘാതത്തെ തടയാന്‍ സംവിധാനമുണ്ട്. തലച്ചോറില്‍ ക്ഷതം ഏല്‍ക്കാതിരിക്കാന്‍ പോളിറെസിന്‍ എന്ന ഒരു തരം തുണി ഉപയോഗിക്കേണ്ടതുണ്ട്. ഇതു ഐഎസ്‌ഐ മുദ്ര ഇല്ലാത്ത ഹെല്‍മറ്റുകളില്‍ കാണാറില്ല. ഹെല്‍മറ്റ് നിര്‍മിച്ചിരിക്കുന്നതു
കട്ടിയില്ലാത്ത പ്ലാസ്റ്റിക് കൊണ്ടായതിനാല്‍ ആഘാതത്തില്‍ നിന്നു തലയെ സംരക്ഷിക്കില്ലെന്നു മാത്രമല്ല ഇവ തകര്‍ന്നു തലയില്‍ കുത്തികയറാനും സാധ്യത കൂടുതലാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി