Tuesday, September 18th, 2018

ബധിര മൂക യുവതി-യുവാക്കളുടെ കൂട്ടായ് മ സംഘടിപ്പിച്ചു

          കല്‍പ്പറ്റ:  സംസ്ഥാനത്തെ ബധിരരും മൂകരുമായ നൂറോളം യുവതി യുവാക്കള്‍ വയനാട്ടില്‍ ഒത്തുകൂടി. കോഴിക്കോട്ടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. വൈകല്യത്തെ അതിജീവിച്ചവരാണ് കൂട്ടായ്മയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും മൗനത്തിന്റെ ഭാഷയില്‍ അവര്‍ പങ്കു വച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള വേദി കൂടിയായി ഒത്തുചേരല്‍ മാറി. സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും റീജിണല്‍ ഡെഫ് സെന്ററും ചേര്‍ന്നാണ് വയനാട് ലക്കിടിയില്‍ ബധിര മൂക … Continue reading "ബധിര മൂക യുവതി-യുവാക്കളുടെ കൂട്ടായ് മ സംഘടിപ്പിച്ചു"

Published On:Jun 4, 2014 | 10:43 am

Duff and Dumb Meeting Full

 

 

 

 

 

കല്‍പ്പറ്റ:  സംസ്ഥാനത്തെ ബധിരരും മൂകരുമായ നൂറോളം യുവതി യുവാക്കള്‍ വയനാട്ടില്‍ ഒത്തുകൂടി. കോഴിക്കോട്ടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്.
വൈകല്യത്തെ അതിജീവിച്ചവരാണ് കൂട്ടായ്മയില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും മൗനത്തിന്റെ ഭാഷയില്‍ അവര്‍ പങ്കു വച്ചു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള വേദി കൂടിയായി ഒത്തുചേരല്‍ മാറി.
സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും റീജിണല്‍ ഡെഫ് സെന്ററും ചേര്‍ന്നാണ് വയനാട് ലക്കിടിയില്‍ ബധിര മൂക യുവതി യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ചത്. ദേശീയ ബധിര സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ എ. എസ് നാരായണന്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കി.
എല്ലാ യോഗ്യതകളുമുണ്ടായിട്ടും പിഎസ് സി അവസാന ഘട്ടത്തില്‍ തഴയുന്നതിന്റെ സങ്കടമാണ് കൂട്ടായ്മയില്‍ പങ്കെടുത്ത മിക്കവരും പ്രകടിപ്പിച്ചത്. കഴിവുണ്ടായിട്ടും പലര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് എങ്ങനെ വൈകല്യങ്ങളെ മറികടക്കാം എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 2
    3 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 3
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 4
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 5
    6 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 6
    6 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 7
    6 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 8
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 9
    7 hours ago

    പണികിട്ടി…