Tuesday, October 16th, 2018

പോര്‍ഷെ പനാമേര ടര്‍ബ്ബോ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

2.03 കോടി രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില

Published On:Dec 2, 2017 | 9:03 am

മലയാളത്തിന്റെ യുവ താരം ദുല്‍ഖര്‍ സല്‍മാന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു താരം കൂടി. ആള് ചില്ലറക്കാരനല്ല ജര്‍മനില്‍ നിന്നുള്ള, പോര്‍ഷെ പനാമേര ടര്‍ബ്ബോ സെഡാനെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയരിക്കുന്നത്. മിനിക്കൂപ്പര്‍, ബിഎംഡബ്ല്യൂ M 3, പോളോ GT, ബിഎംഡബ്ലു SLS AMG, ബിഎംഡബ്യു R 1200 GS, ട്രയംഫ് ബോണവില്ല തുടങ്ങയവയുടെ കൂട്ടത്തിലേക്കാണ് പുതിയ താരം എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ വീട്ടില്‍ ഇതിന് മുമ്പും പോര്‍ഷെ സ്ഥാനം പിടിച്ചിട്ടുണ്ട്. മമ്മൂട്ടി തികഞ്ഞ പോര്‍ഷെ പ്രേമിയാണ്. പോര്‍ഷെ പനാമേര, കയെന്‍ എസ് എസ്യുവികള്‍ മമ്മൂട്ടിക്ക് സ്വന്തമായി ഉണ്ട്.
ജനീവ മോട്ടോര്‍ഷോയില്‍ ഈ വര്‍ഷമാദ്യം പോര്‍ഷെ അവതരിപ്പിച്ച പുതുതലമുറ പനാമേര ടര്‍ബ്ബോയെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. രാജ്യാന്തര വിപണികളില്‍ എത്തിയതിന് പിന്നാലെ പനാമേര ടര്‍ബ്ബോയെ പോര്‍ഷെ ഇന്ത്യയിലും ലഭ്യമാക്കുകയായിരുന്നു. പുതിയ എംഎസ്ബി പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് പനാമെര ടര്‍ബോയുടെ നിര്‍മാണം. 543 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനിലാണ് പോര്‍ഷെ പനാമേര ടര്‍ബ്ബോ വിപണിയില്‍ എത്തുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ പോര്‍ഷെയ്ക്ക് സാധിക്കും. 6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ 100 കിലോമീറ്റര്‍ വേഗത കാര്‍ പിന്നിടും. മണിക്കൂറില്‍ 306 കിലോമീറ്ററാണ് പോര്‍ഷ പനാമേര ടര്‍ബ്ബോയുടെ പരമാവധി വേഗത. 2.03 കോടി രൂപയാണ് പോര്‍ഷ പനാമേര ടര്‍ബ്ബോയുടെ എക്സ്ഷോറൂം വില.

 

LIVE NEWS - ONLINE

  • 1
    3 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 2
    21 mins ago

    ഇന്ധന വില ഇന്നും കൂടി

  • 3
    23 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 4
    26 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 5
    1 hour ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 6
    1 hour ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 7
    1 hour ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്

  • 8
    3 hours ago

    ബിജെപി വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു

  • 9
    3 hours ago

    പതിനേഴുകാരിയുടെ ആത്മഹത്യ; വീട്ടമ്മ അറസ്റ്റില്‍