ഗ്രാമീണ കാമുകനായി ദുല്‍ഖര്‍ എത്തുന്നു

Published:November 19, 2016

Dulquar Salman Full Image 000

 

 

 
ന്യൂ ജെന്‍ നായകന്‍ ദുല്‍ഖര്‍ ഗ്രാമീണ വേഷത്തിലെത്തുന്നു. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകനിലാണ് നാടന്‍ യുവാവിന്റെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുക. ഉണ്ണി. ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഉസ്താദ് ഹോട്ടല്‍, ഗാംഗ്‌സ്റ്ററായി അഭിനയിച്ച സെക്കന്റ് ഷോ, കമ്മട്ടിപ്പാടം എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷമാണ് ഇതില്‍ ദുല്‍ഖറിന്.
ഒരു വനത്തിനടുത്തുള്ള ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. മുമ്പ് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോവുന്നതെന്ന് ലാല്‍ജോസ് പറഞ്ഞിരുന്നു, എന്നാല്‍ ഒരു യൂറോപ്യന്‍ സിനിമയുടെ കഥയുമായി സാദൃശ്യം തോന്നിയതിനാല്‍ അത് ഉപേക്ഷിച്ചെന്നും മറ്റൊരു വ്യത്യസ്ത കഥയുമായി ഇരുവരും വീണ്ടും ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.