Friday, July 19th, 2019

ദുല്‍ഖര്‍ കോഹ്‌ലിയാവുന്നു

സോനം കപൂറാണ് നായിക

Published On:Aug 13, 2018 | 10:01 am

അഭിഷേക് ശര്‍മ്മയുടെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യയുടെ ലോകോത്തര താരം വിരാട് കോഹ്‌ലിയായി വേഷമിടും.
അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്. ബോളിവുഡിലെ നിര്‍മാതാക്കളില്‍ പ്രശസ്തരായ ‘ആര്‍തിപൂജ ഷെട്ടി’ സഹോദരിമാരും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുമാണ് സോയ ഫാക്ടറിന് വേണ്ടി പണം മുടക്കുന്നത്.
2008ല്‍ പുറത്തിറങ്ങിയ നോവലാണ് സോയ ഫാക്ടര്‍. ഒരു പരസ്യ കമ്പനിയുടെ എക്‌സിക്യൂട്ടിവ് എന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാന്‍ അവസരം ലഭിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുള്‍പ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തില്‍ സോയ പങ്കെടുക്കുന്നതും അവര്‍ പിന്നീട് ടീമിന്റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് ചിത്രം
സോയയുടെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമിന്റെ ഭാഗ്യമായി മുദ്ര കുത്തപ്പെടുന്നു. ഇതോടെ, 2011ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാന്‍ ക്രിക്കറ്റ് ബോര്‍ഡ് സോയയെ നിര്‍ബന്ധിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റനായ അന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന കോഹ്!ലിയുെട വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. എന്നാല്‍ അന്ന് കോഹ്‌ലി ഇത്ര വലിയ താരമായിരുന്നില്ല.

 

LIVE NEWS - ONLINE

  • 1
    3 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    4 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    6 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    7 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    10 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    11 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    11 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    11 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    11 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം