Thursday, April 25th, 2019

ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട് കുഞ്ഞന്‍ ഡ്യൂക്ക് 125

കെടിഎമ്മിന്റെ ഏറ്റവും വിലകുറഞ്ഞ ബൈക്കായെത്തുന്ന 125 ഡ്യൂക്കിന് ഒന്നു മുതല്‍ 1.2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം

Published On:Nov 5, 2018 | 8:26 am

ഡ്യൂക്ക് ശ്രേണിയില്‍ കുഞ്ഞന്‍ ബൈക്കിനെ ഇറക്കാന്‍ ഒരുങ്ങുകയാണ് കെ ടി എം. 125 സിസി ഡ്യൂക്കാണ് കെ ടി എം പുറത്തിറക്കുന്നത്. മോഡലിന്റെ പരീക്ഷണയോട്ടം നടക്കുകയാണ്. പൂനെയില്‍ ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട 125 ഡ്യൂക്ക്. കെടിഎമ്മിന്റെ ഏറ്റവും വിലകുറഞ്ഞ ബൈക്കായെത്തുന്ന 125 ഡ്യൂക്കിന് ഒന്നു മുതല്‍ 1.2 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. നിരയില്‍ 200 ഡ്യൂക്കിന് താഴെയായി ബേബി ഡ്യൂക്ക് സ്ഥാനം കണ്ടെത്തും. 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കില്‍.
14.7 bhp കരുത്തും 11.80 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് ബൈക്കില്‍. 200 ഡ്യൂക്കിലേതുപോലെ അലോയ് വീലുകള്‍ക്ക് ഓറഞ്ച് നിറമാണ്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 200 ഡ്യൂക്കില്‍ നിന്നു തന്നെയാകും 125 ഡ്യൂക്ക് കടമെടുക്കുക.

LIVE NEWS - ONLINE

  • 1
    1 hour ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    1 hour ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    1 hour ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    2 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    3 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    3 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    4 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    4 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം