Wednesday, February 20th, 2019

ഡുക്കാട്ടി പനിഗല്‍ വി 4 വീണ്ടും ഇന്ത്യയിലേക്ക്!

ഇത്തവണ എത്രവേണമെങ്കിലും ബുക്കിങ് എടുക്കാനാണ് കമ്പനിയുടെ നിര്‍ദേശം

Published On:Apr 23, 2018 | 2:45 pm

ജനുവരിയിലായിരുന്നു ഡുക്കാട്ടിയുടെ സൂപ്പര്‍ബൈക്ക് പനിഗല്‍ വി 4 ഇന്ത്യയിലേക്ക് എത്തിയത്. 20.53 ലക്ഷമായിരുന്നു വില. ഇന്ത്യയ്ക്കുവേണ്ടി ആകെ 20 എണ്ണം മാത്രമാണ് കമ്പനി ഇറക്കിയത്. എന്നാല്‍, ആദ്യ ആഴ്ചയില്‍ തന്നെ ഇവയെല്ലാം വിറ്റുപോയി. എന്നാല്‍ കമ്പനി വീണ്ടും ഇന്ത്യക്കായി ഈ സൂപ്പര്‍ബൈക്കിനെ കൊണ്ടുവരികയാണ്. ഇത്തവണ എത്രവേണമെങ്കിലും ബുക്കിങ് എടുക്കാനാണ് കമ്പനിയുടെ നിര്‍ദേശം.
കഴിഞ്ഞ ജനുവരിയില്‍ ഡുക്കാട്ടി പനിഗലിന്റെ രണ്ടു മോഡലുകളാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വിഫോറും വിഫോര്‍ എസും. ഇതില്‍ വിഫോറിന് 20.53 ലക്ഷവും വി ഫോര്‍ എസിന് 25.29 ലക്ഷവുമാണ് വിലയിട്ടത്. 13,000 ആര്‍.പി.എമ്മില്‍ 211 bhp കരുത്തും 10,000 ആര്‍.പി.എമ്മില്‍ പരമാവധി 124 Nm tourqm ഉത്പാദിപ്പിക്കുന്നു. റൈഡിങ്ങിന്റെ സുഖത്തിനായി സ്ട്രീറ്റ്, സ്പോര്‍ട്ട്, റേസ് എന്നീ മൂന്ന് മോഡുകളുണ്ട്. 198 കിലോഗ്രാമാണ് ഭാരം. ഇറ്റാലിയന്‍ നിര്‍മാതാക്കളുടെ ആദ്യ ഫോര്‍ സിലിണ്ടര്‍ റോഡ് ലീഗല്‍ സൂപ്പര്‍ബൈക്കാണിത്.
പൂര്‍ണമായും അലൂമിനിയത്തിലാണ് ഷാസി. ക്രമീകരിക്കാവുന്ന 43 മില്ലീമീറ്റര്‍ ഷോവ ബി.പി.ഫോര്‍ ഫോര്‍ക്കുകള്‍ മുന്നിലും സാക്സ് മോണോഷോക്ക് പിന്നിലും സുഖയാത്ര ഉറപ്പു വരുത്തുന്നു. ക്രമീകരിക്കാവുന്ന 43 മില്ലീമീറ്റര്‍ ഓലിന്‍സ് നിക്സ് 30 ഫ്രണ്ട് ഫോര്‍ക്കുകളാണ് പാനിഗാലെ വിഫോര്‍ എസില്‍. ബ്രേക്കിങ്ങിലും കുഴികളിലും വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്താനുള്ള സാങ്കേതികവിദ്യയും ഫോര്‍ക്കുകളിലുണ്ട്. ഇവയ്ക്ക് എ.ബി.എസ്. ഉണ്ടായിരിക്കും. എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകള്‍ക്കൊപ്പമുള്ള ഇരട്ട എല്‍.ഇ.ഡി. ഹെഡ് ലാമ്പുകളാണ് ഈ സൂപ്പര്‍ബൈക്കിന്റെ പ്രധാന സവിശേഷത.

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു