Sunday, December 17th, 2017

ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി ഇന്ത്യയില്‍ ആരംഭിച്ചു.

21.72 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വില

Published On:Oct 12, 2017 | 11:59 am

ഇന്ത്യയില്‍ ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു. 21.72 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ എക്സ്ഷോറൂം വില. വല്‍ഡിംഗ് കാണത്തക്ക വിധത്തിലുള്ള ഹാന്‍ഡ്-ബ്രഷ്ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സൂപ്പര്‍ സ്ട്രക്ച്ചര്‍, റെഡ് എയര്‍ ഇന്‍ടെയ്ക്ക് കവറുകള്‍, ബ്രെമ്പോ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകള്‍, 5 ചെയിന്‍ ലിങ്കുകള്‍, എല്‍സിഡി ഡാഷ്ബോര്‍ഡ് എന്നിവ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ പ്രത്യേകതയാണ്. എക്സ്ഹോസ്റ്റ് സിസ്റ്റമാണ് ലിമിറ്റഡ് എഡിഷന്‍ ഡയാവലിന്റെ മറ്റൊരു സവിശേഷത.
ടെസ്റ്റസ്ട്രെറ്റ 11 ഡിഗ്രി L- ട്വിന്‍, ലിക്വിഡ് കൂള്‍ഡ്, 1198.4 സിസി എഞ്ചിനാണ് ഡയാവല്‍ ഡീസലില്‍ ഡ്യുക്കാട്ടി നല്‍കുന്നത്. 150 bhp കരുത്തും 123 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ എഞ്ചിന്‍. ഡ്യുക്കാട്ടി സേഫ്റ്റി പാക്കിന്റെ പിന്തുണയോടുള്ള വിവിധ റൈഡിംഗ് മോഡുകളും ഒരുങ്ങിയിട്ടുണ്ട്. ഡീസല്‍ ബ്രാന്‍ഡ് ക്രിയേറ്റീവ് ഡയറക്ടര്‍ ആന്‍ഡ്രിയ റോസോയും, ഇറ്റലിയിലുള്ള ഡ്യുക്കാട്ടി ഡിസൈന്‍ സെന്ററുമാണ് ലിമിറ്റഡ് എഡിഷന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍. പ്രീമിയം ഫാഷന്‍ ബ്രാന്‍ഡ്, ഡീസലുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്‍ ഒരുങ്ങുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…